ദീപിക കളർ ഇന്ത്യ മത്സരം ഇന്ന്
Friday, August 8, 2025 2:24 AM IST
കോട്ടയം: ലഹരിക്കെതിരേയുള്ള പോരാട്ടവും, ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനുള്ള സന്ദേശവും കുട്ടികള്‍ക്കു പകര്ന്നുനല്കാൻ ലക്ഷ്യമിട്ട് ദീപികയും ദീപിക ബാലസഖ്യവും കൈകോർത്ത് സംഘടിപ്പിക്കുന്ന ദീപിക കളർ ഇന്ത്യ മത്സരം ഇന്ന്.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമയായ ക്വിറ്റ് ഇന്ത്യ ദിനത്തിലാണ് പത്തു ലക്ഷത്തോളം കുട്ടികൾ രാജ്യസ്നേഹത്തിന്റെ നിറച്ചാർത്ത് സൃഷ്ടിക്കുന്നത്. ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദീപിക നടത്തുന്ന കളർ ഇന്ത്യ സീസൺ 4 മത്സരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിവധ ജില്ലകളിൽ പ്രമുഖർ ജില്ലാതല ഉദ്ഘാടനങ്ങൾ നടത്തും.
വിവിധ വിഭാഗങ്ങളിലായി എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളാണ് ഈ ദേശീയതല വർണോത്സവത്തിൽ അണിചേരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിനു സ്കൂളുകളിലാണ് മത്സരം നടക്കുന്നത്. മത്സരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ ദേശഭക്തിഗാനമാലപിച്ച് നൃത്തച്ചുവടുകളൊരുക്കി വർണാഭമാക്കും.