അതിർത്തിക്കു പുറത്തുനിന്നുള്ള ആക്രമണം: ഇരകൾക്കു കേന്ദ്രത്തിന്റെ സഹായധനം
Wednesday, August 24, 2016 1:51 PM IST
ന്യൂഡൽഹി: അതിർത്തിക്കപ്പുറത്തുനിന്നുള്ള ആക്രമണത്തിലെ ഇരകൾക്കു നഷ്‌ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. ഭീകരാക്രമണങ്ങളിലും മാവോയിസ്റ്റ് ആക്രമണങ്ങളിലും കെടുതികൾ അനുഭവിക്കുന്നവർക്കു നൽകുന്നതിനു സമാനമായി അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കാനാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. ആദ്യമായാണ് അതിർത്തിഗ്രാമങ്ങളിലെ താമസക്കാർക്ക് ഇത്തരം സംഭവങ്ങളിൽ നഷ്‌ടപരിഹാരം അനുവദിക്കുന്നത്. 770 കിലോമീറ്റർ ദൈർഘ്യമുള്ള നിയന്ത്രണരേഖയിലും 220 കിലോമീറ്റർ ദൈർഘ്യമുള്ള അന്താരാഷ്ട്ര അതിർത്തിയിലും 1990 നുശേഷം പാക്കിസ്‌ഥാൻ ദിനംപ്രതിയെന്നവണ്ണം വെടിവയ്പും ഷെല്ലാക്രമണവും നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.