ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട: ചൈനയോട് ഇന്ത്യ
ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട: ചൈനയോട് ഇന്ത്യ
Wednesday, August 24, 2016 1:51 PM IST
ന്യൂഡൽഹി: അരുണാചൽപ്രദേശ് അതിർത്തിയിൽ വ്യോമതാവളം നിർമിച്ചതിന്റെ പേരിൽ ചൈന നൽകിയ മുന്നറിയിപ്പിനെ അവഗണിച്ച് ഇന്ത്യ.

രാജ്യസുരക്ഷ പരിഗണിച്ചാണ് അതിർത്തിയിൽ പ്രതിരോധം ശക്‌തമാക്കിയതെന്നും ഇത് ആഭ്യന്തരകാര്യം മാത്രമാണെന്നും ഉന്നതസൈനികവൃത്തങ്ങൾ സൂചിപ്പിച്ചു. പ്രശ്നത്തിൽ ചൈന ഇടപെടേണ്ടതില്ലെന്നും അവർ പറഞ്ഞതായി ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.


അരുണാചലിൽ കഴിഞ്ഞദിവസമാണ് വ്യോമതാവളം പ്രവർത്തനസജ്‌ജമായത്. അത്യാധുനിക പോർവിമാനമായ സുഖോയ് ഇവിടെ എത്തിക്കുകയും ചെയ്തു. അരുണാചലിൽ ബ്രഹ്മോസ് മിസൈൽ വിന്യസിക്കാനുള്ള അനുമതി കഴിഞ്ഞദിവസം കേന്ദ്രസർക്കാർ സൈന്യത്തിനു നൽകിയിരുന്നു. ഇക്കാര്യത്തിലും ചൈന എതിർപ്പു പ്രകടിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.