നുഴഞ്ഞുകയറ്റശ്രമം സൈന്യം തകർത്തു; സൈനികനു പരിക്ക്
Thursday, August 25, 2016 1:05 PM IST
ശ്രീനഗർ: കാഷ്മീരിലെ കുപ്വാര ജില്ലയിൽ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം സൈന്യം തടഞ്ഞു. ഏറ്റുമുട്ടലിൽ ഒരു സൈനികനു പരിക്കേറ്റു. നിയന്ത്രണരേഖയിൽ ടാൻഗ്ധർ സെക്ടറിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികൾ പാക് അധിനിവേശ കാഷ്മീരിലേക്കു രക്ഷപ്പെട്ടു. ഞായറാഴ്ച ഇതേ മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.