സിദ്ദുവിന്റെ കോൺഗ്രസ് പ്രവേശനം: അമരീന്ദർ തീരുമാനമെടുക്കും
സിദ്ദുവിന്റെ കോൺഗ്രസ് പ്രവേശനം: അമരീന്ദർ തീരുമാനമെടുക്കും
Thursday, August 25, 2016 1:05 PM IST
ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദുവിന്റെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് പഞ്ചാബ് പിസിസി അധ്യക്ഷൻ അമരീന്ദർ സിംഗ് തീരുമാനമെടുക്കുമെന്നു എഐസിസി വക്‌താവ് രൺദീപ് സുർജേവാല. രാജ്യസഭാംഗത്വം രാജിവച്ച സിദ്ദു ആം ആദ്മി പാർട്ടിയിൽ ചേരുമെന്നും മുഖ്യമന്ത്രിസ്‌ഥാനാർഥിയാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, സിദ്ദുവിന്റെ എഎപി പ്രവേശനം അനിശ്ചിതത്വത്തിലായി

സിദ്ദുവുമായി കോൺഗ്രസ് ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നായിരുന്നു പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആശാ കുമാരി മുമ്പു പറഞ്ഞത്. അതേസമയം, സിദ്ദുവിനെ കോൺഗ്രസിലേക്കു സ്വാഗതം ചെയ്യുന്നതായും സിദ്ദുവിന്റെ പിതാവ് കോൺഗ്രസുകാരനാണെന്നും അമീരന്ദർ സിംഗ് നേരത്തേ പറഞ്ഞിരുന്നു. സിദ്ദുവും അമരീന്ദറും പട്യാല സ്വദേശികളാണ്.


അമൃത്സറിൽനിന്നു മൂന്നു തവണ ലോക്സഭാംഗമായ സിദ്ദുവിനു കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ചിരുന്നു. ഇതോടെ ബിജെപിയുമായി സിദ്ദു അകൽച്ചയിലായി. പിന്നീട് രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്യുകയായിരുന്നു. അമൃത്സറിൽ സിദ്ദുവിനെ പകരം സ്‌ഥാനാർഥിയാക്കിയ അരുൺ ജയ്റ്റ്ലി ഒരു ലക്ഷത്തിലധികം വോട്ടിന് കോൺഗ്രസിന്റെ അമരീന്ദർ സിംഗിനോടു തോൽക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.