ഇന്ത്യയുടെ മുങ്ങിക്കപ്പൽ വ്യൂഹം
ഇന്ത്യയുടെ മുങ്ങിക്കപ്പൽ വ്യൂഹം
Thursday, August 25, 2016 1:05 PM IST
<ആ>30 വർഷ പദ്ധതി

1999–ൽ സുരക്ഷയ്ക്കായുള്ള കാബിനറ്റ് കമ്മിറ്റി അംഗീകരിച്ച ദ്വിമുഖ പദ്ധതി.

ഒന്നാംഘട്ടം (2000–2012)

വിദേശസഹകരണത്തോടെ 12 അ ന്തർവാഹിനികൾ നിർമിക്കുക. പ്രോജക്ട് 75, പ്രോജക്ട് 75 ഇന്ത്യ എന്നിങ്ങനെ രണ്ടു പദ്ധതികൾ. പദ്ധതി നാലു മുതൽ 12 വർഷം വരെ വൈകിയാണ് ഓടുന്നത്.

രണ്ടാംഘട്ടം (2012–2030)

12 അന്തർവാഹിനികൾ തദ്ദേശീയമായി നിർമിക്കുക. ഇതുവരെ തുടങ്ങിയിട്ടില്ല.

<ആ>നിലവിൽ

പുതിയ അന്തർവാഹിനികൾ ഒന്നും സേനയിലേക്കു ചേർത്തിട്ടില്ല.
മറ്റു 13–ൽ ഒൻപതും റഷ്യൻ കിലോ ക്ലാസ് (സിന്ധു രക്ഷക് സീരിസ്). നാല് ജർമൻ എച്ച്ഡിഡബ്ല്യു.
ഒരു ആണവ അന്തർവാഹിനി അടക്കം 14 എണ്ണം സേനയിൽ ഉണ്ട്. ഒരേസമയം ആറോ ഏഴോ മാത്രം പ്രവർത്തനസജ്‌ജം.
ആണവ അന്തർവാഹിനി ഐ എൻഎസ് ചക്ര റഷ്യയിൽനിന്നു പാട്ടത്തിനെടുത്തത്. 2022 വരെയാ ണു പാട്ടകാലാവധി. രണ്ടാ മതൊന്ന് പതിനായിരം കോടി രൂപയ്ക്കു പാട്ടത്തിനെടുക്കാൻ ആലോചന.

<ആ>പ്രോജക്ട് 75 (ചെലവ് 23,500 കോടി രൂപ)

ആറു സ്കോർപീനുകൾ 2020–ഓടെ സേനയിൽ ചേർക്കുക ലക്ഷ്യം. ആദ്യത്തേത് ഈ വർഷം ചേർക്കാൻ കഴിഞ്ഞേക്കും. ലക്ഷ്യമിട്ടതിലും നാലുവർഷം വൈകി. രഹസ്യ രേഖകൾ ചോർന്നത് കൂടുതൽ താമസത്തിനു കാരണമാകും. ഇവയിലേക്കു വേണ്ട ടോർപിഡോകൾക്കു കരാർ നല്കിയിട്ടില്ല.


<ആ>പ്രോജക്ട് 75 ഇന്ത്യ (ചെലവ് 70,000 കോടി രൂപ)

2007 നവംബറിൽ അംഗീകരിച്ചു. ടെൻഡർ നടപടി തുടങ്ങിയിട്ടില്ല. ആറ് അന്തർവാഹിനികൾ വിദേശസഹകരണത്തോടെ നിർമിക്കണം.
കരാർ ഉറപ്പിച്ചാലും എട്ടുവർഷമെടുക്കും മുങ്ങിക്കപ്പൽ നിർമിക്കാൻ.

<ആ>ആണവ അന്തർവാഹിനികൾ

ഒമ്പത് ആണവ അന്തർവാഹിനികളാണു ലക്ഷ്യം. ആദ്യഘട്ടത്തിൽ വിശാഖപട്ടണത്ത് 30,000 കോടി രൂപയിൽ മൂന്നെണ്ണം നിർമിക്കും. ആദ്യത്തേതു ഐഎൻഎസ് അരിഹന്ത് നീറ്റിലിറക്കി. ഇപ്പോൾ കടലിലെ പരീക്ഷണയാത്രകളിലാണ്. താമസിയാതെ സേനയുടെ ഭാഗമാക്കും. രണ്ടെണ്ണം നിർമാണഘട്ടത്തിൽ.
രണ്ടാംഘട്ടത്തിൽ ആറ് ആണവ അന്തർവാഹിനികൾ നിർമിക്കും. 50,000 കോടി രൂപ ചെലവ് പ്രതീക്ഷ.

<ആ>ചൈന: അഞ്ച് ആണവ അന്തർവാഹിനികളും 51 ഡീസൽ –ഇലക്ട്രിക് അന്തർവാഹിനികളും ഉണ്ട്. 7400 കിലോ മീറ്റർ അകലേക്ക് പോകുന്ന ജെഎൽ–2 മിസൈൽ ഘടിപ്പിക്കാവുന്ന അഞ്ച് ആണവ അന്തർവാഹിനികൾ ഉടനെ സേനയിൽ ചേരും.

<ആ>പാക്കിസ്‌ഥാൻ: അഞ്ച് ഡീസൽ –ഇലക്ട്രിക് മുങ്ങിക്കപ്പലുകൾ. എട്ട് മുങ്ങിക്കപ്പലുകൾ ചൈനയിൽനിന്നു വാങ്ങാൻ കരാർ ആയി.

<ആ>അമേരിക്ക: അമേരിക്കയ്ക്ക് 72 ആണവ അന്തർവാഹിനികൾ. റഷ്യക്കു നാല്പതിലേറെ. ബ്രിട്ടനും ഫ്രാൻസിനും പത്തെണ്ണം വീതം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.