ആംബുലൻസിനു പണമില്ല; ഭാര്യയുടെ മൃതദേഹം തോളിലേന്തി ഭർത്താവ് നടന്നത് 10 കിലോമീറ്റർ
ആംബുലൻസിനു പണമില്ല; ഭാര്യയുടെ മൃതദേഹം തോളിലേന്തി ഭർത്താവ് നടന്നത് 10 കിലോമീറ്റർ
Thursday, August 25, 2016 1:05 PM IST
ഭുവനേശ്വർ: ആംബുലൻസിനു നൽകാൻ പണമില്ലാത്തതിനാൽ ആദിവാസി വിഭാഗക്കാരൻ ഭാര്യ യുടെ മൃതദേഹവും ചുമലിലേന്തി മകൾക്കൊപ്പം ഗ്രാമത്തിലെത്താൻ നടന്നത് പത്തു കിലോമീറ്റർ. ഒഡീഷയിലെ ഭവാനിപട്നയിലായിരുന്നു സംഭവം.

ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹവും വഹിച്ച് ദനാ മാഝി എന്ന 42കാരനാണ് കിലോമീറ്ററുകൾ പിന്നിട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കാലഹ ണ്ടി ജില്ലാ കളക്ടറോട് നിർദേശിച്ചുവെന്നു നഗരവികസന മന്ത്രി പുഷ്പേന്ദ്ര സിംഗ്ദേവ് പറഞ്ഞു. കാല ഹണ്ടി ജില്ലക്കാരനാണു മന്ത്രി.

ഭവാനിപട്ന ജില്ലാ ആശുപത്രിയിലാണ് ദനാ മാഝിയുടെ ഭാര്യ അമാംഗ് ദേയി(42) ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഭവാനിപട്നയിൽനിന്നു സ്വന്തം ഗ്രാമമായ മെ ൽഘാരയിലേക്ക് മൃതദേഹം കൊണ്ടുപോകാൻ 60 കിലോമീറ്റർ സഞ്ചരിക്കണം. വാഹനത്തിൽ കൊണ്ടുപോകാൻ പണവുമില്ല. പണമില്ലാതെ ആംബുലൻസ് അ നുവദിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ ദനാമാ ഝി മൃതദേഹവുമായി മകൾക്കൊ പ്പം ഗ്രാമത്തിലേക്കു നടന്നു.


പത്തു കിലോമീറ്ററോളം നടന്നപ്പോൾ ചാനലുകാർ ദനാമാഝിയെ കണ്ടുമുട്ടിയതാണു സംഭവം പുറ ത്തറിയാനിടയായത്. തുടർന്ന് കളക്ടർ ഇടപെട്ട് അവശേഷിക്കു ന്ന ദൂരം സഞ്ചരിക്കാൻ ആംബുലൻസ് ഏർപ്പാടാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.