നരേന്ദ്ര മോദിക്ക് റോയൽറ്റി ഇനത്തിൽ 12 ലക്ഷം
നരേന്ദ്ര മോദിക്ക് റോയൽറ്റി ഇനത്തിൽ 12 ലക്ഷം
Thursday, August 25, 2016 1:22 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുസ്തകങ്ങളുടെ റോയൽറ്റി ഇനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിക്കുന്ന വരുമാനം 12.35 ലക്ഷം രൂപ. മോദി എഴുതിയതും മോദിയെക്കുറിച്ചെഴുതിയതുമായ പുസ്തകങ്ങളിൽ നിന്നുള്ള വരുമാനമാണിത്. മോദിയുടെ വരുമാനത്തെയും ബാധ്യതകളെയും സംബന്ധിച്ചു പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസിദ്ധപ്പെടുത്തിയ രേഖയിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. പണമായി മോദിയുടെ കൈയിൽ 89,700 രൂപയാണ് കഴിഞ്ഞ മാർച്ച് വരെയുണ്ടായിരുന്നത്. ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്ന സ്വത്തു വിവരപ്രകാരം മന്ത്രിസഭയിലെ മറ്റു മന്ത്രിമാരുമായി തട്ടിച്ചു നോക്കുമ്പോൾ മോദി പാപ്പരാണെന്നു തന്നെ പറയാം.


അഹമ്മദാബാദിലെ ഗാന്ധിനഗർ എസ്ബിഐ ബ്രാഞ്ചിൽ 2.10 ലക്ഷം രൂപയുടെ സേവിംഗ്സ് നിക്ഷപം മോദിക്കുണ്ട്. ഇതേ ബാങ്കിൽ തന്നെ 50 ലക്ഷം രൂപയുടെ സ്‌ഥിര നിക്ഷേപവും ഉണ്ട്. 1.27 ലക്ഷം രൂപ വിലമതിക്കുന്ന നാലു സ്വർണ മോതിരങ്ങളാണ് ആഭരണങ്ങളായുള്ളത്. പുസ്തകങ്ങളിൽ നിന്നുള്ള റോയൽറ്റി വരുമാനം കൂടി ചേർക്കുമ്പോൾ പ്രധാനമന്ത്രിക്ക് 73.36 ലക്ഷം രൂപയുടെ സ്വത്തുക്കളാണുള്ളത്. ഇതിനു പുറമേ ഗാന്ധിനഗറിൽ ഒരു കോടി രൂപ വിലമതിക്കുന്ന അപ്പാർട്ട്മെന്റുമുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുടെ പേരിൽ സ്വന്തമായി കൃഷിസ്‌ഥലമോ മറ്റു ഭൂമികളോ ഇല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.