മോഷ്‌ടാക്കളുടെ ആക്രമണത്തിൽ ബിഎസ്എഫ് മുൻ കമൻഡാന്റ് കൊല്ലപ്പെട്ടു
Friday, August 26, 2016 12:57 PM IST
ചണ്ഡിഗഡ്: മോഷ്‌ടാക്കളുടെ ആക്രമണത്തിൽ റിട്ട. ബിഎസ്എഫ് കമൻഡാന്റ് കൊല്ലപ്പെട്ടു. ഭാര്യയെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ കമൻഡാന്റ് നരേന്ദ്ര സിംഗാ(75)ണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിൽ ദസൂയയിലാണ് സംഭവം. നരേന്ദ്ര സിംഗിന്റെ വീട്ടിൽ കയറിയ മോഷ്‌ടാക്കളുടെ സംഘം സിംഗിന്റെതന്നെ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ ഭാര്യ മോഷ്‌ടാക്കൾ പോയ ശേഷം അടുത്ത വീട്ടിൽ അഭയം തേടിയപ്പോഴാണു സംഭവം പുറത്തറിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.