കാഷ്മീർ സംഘർഷം: നഷ്‌ടം 6,400 കോടി
കാഷ്മീർ സംഘർഷം: നഷ്‌ടം 6,400 കോടി
Friday, August 26, 2016 12:57 PM IST
ശ്രീനഗർ: 49 ദിവസമായി തുടരുന്ന കാഷ്മീർ സംഘർഷത്തിലെ വ്യാപാര നഷ്‌ടം 6,400 കോടി രൂപ. ജൂലൈ എട്ടിന് ഹിസ്ബുൾ ഭീകരൻ ബുർഹൻ വാനി സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനുശേഷം കാഷ്മീരിൽ തുടരുന്ന സംഘർഷം താഴ്വരയിലെ വ്യാപാരത്തെയും വിനോദസഞ്ചാരത്തെയും പ്രതികൂലമായി ബാധിച്ചു. സുരക്ഷാ സൈന്യവും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 68 സിവിലിയന്മാർ കൊല്ലപ്പെട്ടു.

കടകൾ, വ്യവസായ സ്‌ഥാപനങ്ങൾ, ഓഫീസുകൾ, പെട്രോൾ പമ്പുകൾ എന്നിവ അടഞ്ഞുകിടക്കുകയാണ്. ചില സ്‌ഥലങ്ങളിൽ കടകൾ തുറക്കാൻ വിഘടനവാദികൾ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും അക്രമസംഭവങ്ങൾ ഭയന്ന് വ്യാപാരികൾ മുന്നോട്ടു വന്നിട്ടില്ല. ദിവസം 135 കോടി രൂപ വച്ച് 49 ദിവസമായി 6,400 കോടിയുടെ സാമ്പത്തികനഷ്‌ടമാണ് സംഘർഷം മൂലമുണ്ടായതെന്നു കാഷ്മീർ ട്രേഡേഴ്സ് ആൻഡ് മാനുഫാക്ചേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് യസീൻ ഖാൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.