എസ്.എം. കൃഷ്ണയുടെ മരുമകന്‍റെ വീട്ടിൽ ഐടി റെയ്ഡ്
Thursday, September 21, 2017 12:00 PM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ എ​​​സ്.​​​എം. കൃ​​​ഷ്ണ​​​യു​​​ടെ മ​​​രു​​​മ​​​ക​​​ൻ വി.​​​ജി. സി​​​ദ്ധാ​​​ർ​​​ഥ​​​യു​​​ടെ വീ​​​ട്ടി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് (ഐടി) റെ​​​യ്ഡ് ന​​​ട​​​ത്തി. ക​​​ഫേ കോ​​​ഫി ഡേ (​​​സി​​​സി​​​ഡി) ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​ണ് സി​​​ദ്ധാ​​​ർ​​​ഥ്. സി​​​സി​​​ഡി​​​യു​​​ടെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഓ​​​ഫീ​​​സി​​​ൽ അ​​​ട​​​ക്കം റെ​​​യ്ഡ് ന​​​ട​​​ന്നു.

ബം​​​ഗ​​​ളൂ​​​രു, മും​​​ബൈ, ചെ​​​ന്നൈ, ചി​​​ക്മം​​​ഗ​​​ളൂ​​​രു തു​​​ട​​​ങ്ങി​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം രാ​​​ജ്യ​​​ത്തെ 20 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ റെ​​​യ്ഡ് ന​​​ട​​​ന്ന​​​താ​​​യാ​​​ണ് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ന​​​ല്കു​​​ന്ന വി​​​വ​​​രം. സി​​​സി​​​ഡി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നാ​​​ണ് സി​​​ദ്ധാ​​​ർ​​​ഥ്. 2015 ജ​​​നു​​​വ​​​രി 17 മു​​​ത​​​ൽ ഗ്രൂ​​​പ്പി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റുമാ​​​ണ്.


കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വാ​​​യി​​​രു​​​ന്ന എ​​​സ്.​​​എം. കൃ​​​ഷ്ണ മാ​​​ർ​​​ച്ചി​​​ൽ പാ​​​ർ​​​ട്ടി വി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.