ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിൽ ഉണ്ടെന്നു സഹോദരൻ
Thursday, September 21, 2017 12:00 PM IST
താ​​നെ: അ​​ധോ​​ലോ​​ക നാ​​യ​​ക​​ൻ ദാ​​വൂ​​ദ് ഇ​​ബ്രാ​​ഹിം ഇ​​പ്പോ​​ഴും പാ​​ക്കി​​സ്ഥാ​​നി​​ലു​​ണ്ടെ​​ന്നു സ​​ഹോ​​ദ​​ര​​ൻ ഇ​​ക്ഖാ​​ൽ ക​​സ്ക​​ർ ചോ​​ദ്യം​​ചെ​​യ്യ​​ലി​​ൽ പ​​റ​​ഞ്ഞ​​താ​​യി ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ബ്യൂ​​റോ​​യും താ​​നെ പോ​​ലീ​​സും അ​​റി​​യി​​ച്ചു. ര​​ണ്ടു ദി​​വ​​സം മു​​ന്പാ​​ണു ക​​സ്ക​​റി​​നെ താ​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ക്രൈം​​ബ്രാ​​ഞ്ചി​​നെ​​ക്കൂ​​ടാ​​കെ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ബ്യൂ​​റോ അ​​ധി​​കൃ​​ത​​രും ക​​സ്ക​​റി​​നെ ചോ​​ദ്യം​​ചെ​​യ്തു. ദാ​​വൂ​​ദി​​നൊ​​പ്പ​​മു​​ള്ള മ​​റ്റൊ​​രു സ​​ഹോ​​ദ​​ര​​ൻ അ​​നീ​​സ് ഇ​​ബ്രാ​​ഹി​​മു​​മാ​​യി ഈ​​യി​​ടെ നാ​​ല​​ഞ്ചു ത​​വ​​ണ ഫോ​​ണി​​ൽ സം​​സാ​​രി​​ച്ചെ​​ന്നും ക​​സ്ക​​ർ അ​​ന്വേ​​ഷ​​ണ സം​​ഘാം​​ഗ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.