പത്തു രൂപ നാണയം സ്വീകരിക്കാത്ത കടയുടമയ്ക്കെതിരേ കേസ്
Friday, October 6, 2017 11:51 AM IST
മൊ​​റേ​​ന(​​മ​​ധ്യ​​പ്ര​​ദേ​​ശ്): പ​​ത്തു രൂ​​പ നാ​​ണ​​യ​​ങ്ങ​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ വി​​സ​​മ്മ​​തി​​ച്ച ക​​ട​​യു​​ട​​മ​​യ്ക്കെ​​തി​​രേ കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.

മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ മൊ​​റേ​​ന ജി​​ല്ല​​യി​​ലെ ജൂ​​റ പ​​ട്ട​​ണ​​ത്തി​​ൽ വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു സം​​ഭ​​വം.

ഒ​​രു തൂ​​വാ​​ല വാ​​ങ്ങി​​യ​​യാ​​ൾ ര​​ണ്ടു പ​​ത്തു രൂ​​പ നാ​​ണ​​യ​​ങ്ങ​​ൾ ന​​ല്കി​​യെ​​ങ്കി​​ലും ക​​ട​​യു​​ട​​മ സ്വീ​​ക​​രി​​ക്കാ​​ൻ ത​​യാ​​റാ​​യി​​ല്ല. തു​​ട​​ർ​​ന്ന് ക​​ട​​യു​​ട​​മ​​യ്ക്കെ​​തി​​രേ ന​​ല്കി​​യ പ​​രാ​​തി​​യി​​ലാ​​ണു കേ​​സെ​​ടു​​ത്ത​​തെ​​ന്നു ജൂ​​റ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ഇ​​ൻ ചാ​​ർ​​ജ് പ്ര​​വീ​​ൺ ത്രി​​പാ​​ഠി പ​​റ​​ഞ്ഞു.


ഇ​​ന്ത്യ​​ൻ ശി​​ക്ഷാ നി​​യ​​മ​​ത്തി​​ലെ 188 വ​​കു​​പ്പ് പ്ര​​കാ​​ര​​മാ​​ണു കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ആ​​റു​​മാ​​സം വ​​രെ ത​​ട​​വു ല​​ഭി​​ക്കാ​​വു​​ന്ന വ​​കു​​പ്പാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.