കുന്ദൻ ഷാ അന്തരിച്ചു
കുന്ദൻ ഷാ അന്തരിച്ചു
Saturday, October 7, 2017 12:03 PM IST
മും​​​​​ബൈ​: പ്ര​​​ഥ​​​മ​​​ചി​​​ത്ര​​​ത്തി​​​നു ദേ​​​​ശീ​​​​യ​​​​പു​​​​ര​​​​സ്കാ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ പ്ര​​​മു​​​ഖ ബോ​​​ളി​​​വു​​​ഡ് സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും തി​​​​ര​​​​ക്ക​​​​ഥാ​​​​കൃ​​​​ത്തു​​​​മാ​​​​യ കു​​​​​ന്ദ​​​​​ന്‍ ഷാ(69) ​​​​​അ​​​​​ന്ത​​​​​രി​​​​​ച്ചു. ഹൃ​​​​​ദ​​​​​യാ​​​​​ഘാ​​​​​ത​​​​​ത്തെ​​ത്തു​​ട​​​​​ര്‍ന്ന് മും​​​​​ബൈ​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​ല്‍ ഇ​​​​​ന്ന​​​​ലെ പു​​​​​ല​​​​​ര്‍ച്ചെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം. ദാ​​​​ദ​​​​റി​​​​ലെ ശി​​​​വാ​​​​ജി​​​​പാ​​​​ർ​​​​ക്കി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം സം​​​​സ്കാ​​​​രം ന​​​​ട​​​​ത്തി.

1947 ഒ​​​​ക്ബോ​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു ജ​​​​ന​​​​നം. പൂ​​​​നെ ഫി​​​​​ലിം ഇ​​​​​ന്‍സ്റ്റി​​​​​റ്റ്യൂ​​​​​ട്ടി​​​​​ല്‍നി​​​​​ന്നു സം​​​​​വി​​​​​ധാ​​​​​നം പ​​​​​ഠി​​​​​ച്ചി​​​​​റി​​​​​ങ്ങി​​​​​യ ഷാ ​​​ബോ​​​ളി​​​വു​​​ഡി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ആ​​​ക്ഷേ​​​പ​​​ഹാ​​​സ്യ​ സി​​​നി​​​മ​​​യെ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ജാ​​​​​നേ ഭി ​​​​​ദോ യാ​​​​​രോ​​​യി​​​ലൂ​​​ടെ​​​യാ​​​ണു ശ്ര​​​ദ്ധേ​​​യ​​​നാ​​​കു​​​ന്ന​​​ത്. 1983ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ചി​​​ത്ര​​​ത്തി​​​ൽ ന​​​സ​​​റു​​​ദ്ദീ​​​ൻ ഷാ​​​യും ഓം​​​പു​​​രി​​​യും പ​​​ങ്ക​​​ജ് ക​​​പൂ​​​റും സ​​​തീ​​​ഷ് ഷാ​​​യും നീ​​​നാ ഗു​​​പ്ത​​​യു​​​മു​​​ൾ​​​പ്പെ​​​ടെ വ​​​ലി​​​യ താ​​​ര​​​നി​​​ര​​​യാ​​​ണ് അ​​​ണി​​​നി​​​ര​​​ന്ന​​​ത്. ബോ​​​ക്സ് ഓ​​​ഫീ​​​സി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ങ്കി​​​ലും ഏ​​​റെ നി​​​രൂ​​​പ​​​ക ​ശ്ര​​​ദ്ധ പി​​​ടി​​​ച്ചു​​​പ​​​റ്റി​​​യ ചി​​​ത്രം മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു കു​​​ന്ദ​​​നെ അ​​​ർ​​​ഹ​​​നാ​​​ക്കി.


പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​മു​​​​ഖ​​​​ർ കു​​​​ന്ദ​​​​ൻ ഷാ​​​​യു​​​​ടെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ൽ അ​​​​നു​​​​ശോ​​​​ചി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.