അനുപം ഖേർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ
അനുപം ഖേർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ
Wednesday, October 11, 2017 2:08 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ശ​സ്ത ബോ​ളി​വു​ഡ് ന​ട​ൻ അ​നു​പം ഖേ​റി​നെ ഫി​ലിം ആ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷം സീ​രി​യ​ൽ ന​ട​നാ​യ ഗ​ജേ​ന്ദ്ര ചൗ​ഹാ​ൻ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് നി​യ​മ​നം. സെ​ൻ​സ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ചെ​യ​ർ​മാ​ൻ എ​ന്നീ സ്ഥാ​ന​ങ്ങ​ളും അ​നു​പം​ഖേ​ർ വ​ഹി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി അ​ഞ്ഞൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​നു​പം ഖേ​ർ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടി. ബ്ല​സി​യു​ടെ പ്ര​ണ​യം എ​ന്ന ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മ​ല​യാ​ള​ത്തി​ലും അ​ഭി​ന​യി​ച്ചു. 2002ൽ ​ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ച ബെ​ൻ​ഡ് ഇ​റ്റ് ലൈ​ക്ക് ബെ​ക്കാം, ആം​ഗ് ലീ​സ് ലെ​സ്റ്റ്, 2013ൽ ​ഓ​സ്കാ​ർ നേ​ടി​യ സി​ൽ​വ​ർ ലൈ​നിം​ഗ് പ്ലേ​ബു​ക്ക് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു.


2015 ന​വം​ബ​റി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ വിരുദ്ധ സമരങ്ങൾക്കെ തിരേ രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ലേ​ക്ക് സ​ർ​ക്കാ​ർ അ​നു​കൂ​ലി​ക​ൾ ന​ട​ത്തി​യ മാർച്ച് (മാ​ർ​ച്ച് ഫോ​ർ ഇ​ന്ത്യ ) ന​യി​ച്ച​ത് അ​നു​പം ഖേ​ർ ആ​യി​രു​ന്നു. രാ​ജ്യ​ത്ത് അ​സ​ഹി​ഷ്ണു​ത പ​ട​രു​ന്ന​തി​ൽ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ക്കു​ക​യും സാ​ഹി​ത്യ രം​ഗ​ത്തു​ള്ള​വ​രും സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​രും ഒ​രു​പോ​ലെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ അ​തി​നെ​യെ​ല്ലാം ത​ള്ളി​പ്പ​റ​ഞ്ഞ് സ​ർ​ക്കാ​രി​നൊ​പ്പം നി​ന്ന​യാ​ളാ​ണ് അ​നു​പം ഖേ​ർ. ബി​ജെ​പി എം​പി കി​ര​ണ്‍ ഖേ​റാ​ണ് അ​നു​പം ഖേ​റി​ന്‍റെ ഭാ​ര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.