ഇരുനൂറിലേറെ സാധനങ്ങൾക്കു ജിഎസ്ടി കുറച്ചു
ഇരുനൂറിലേറെ സാധനങ്ങൾക്കു  ജിഎസ്ടി കുറച്ചു
Friday, November 10, 2017 2:19 PM IST
ഗോ​ഹ​ട്ടി: ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) നി​ര​ക്കി​ൽ കാ​ര്യ​മാ​യ മാ​റ്റ​ത്തി​നു കേ​ന്ദ്രം ത​യാ​റാ​യി. 28 ശ​ത​മാ​നം നി​കു​തി ഉ​ണ്ടാ​യി​രു​ന്ന 178 സാ​ധ​ന​ങ്ങ​ളെ 18 ശ​ത​മാ​നം നി​കു​തി​യി​ലേ​ക്കു മാ​റ്റി. 18 ശ​ത​മാ​നം നി​ര​ക്കി​ൽ​നി​ന്ന് 13 ഇ​ന​ങ്ങ​ളെ 12 ശ​ത​മാ​നം സ്‌​ലാ​ബി​ലേ​ക്കു മാ​റ്റി. 18 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന അ​ഞ്ച് ഇ​ന​ങ്ങ​ളെ അ​ഞ്ചു​ ശ​ത​മാ​നം സ്‌​ലാ​ബി​ലാ​ക്കി. അ​ഞ്ചു​ ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന ആ​റ് സാ​ധ​ന​ങ്ങ​ൾ​ക്കു നി​കു​തി വേ​ണ്ടെ​ന്നു​വ​ച്ചു. പു​തി​യ നി​ര​ക്ക് അ​ടു​ത്ത ബു​ധ​നാ​ഴ്ച ന​ട​പ്പി​ലാ​കു​മെ​ന്നു കേ​ന്ദ്ര​ ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌​ലി അ​റി​യി​ച്ചു.

ജി​എ​സ്ടി എ​ന്നാ​ൽ ഗ​ബ്ബ​ർ​ സിം​ഗ് ടാ​ക്സ് എ​ന്നു കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി പ​രി​ഹ​സി​ച്ച​തും രാ​ജ്യ​മെ​ങ്ങും ഉ​യ​ർ​ന്ന​നി​കു​തി​ക്കെ​തി​രേ വി​കാ​ര​മു​യ​ർ​ന്ന​തും ഇ​ന്ന​ല​ത്തെ തീ​രു​മാ​ന​ത്തി​നു പ്രേ​ര​ക​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യ ഗു​ജ​റാ​ത്തി​ലെ അ​ന്ത​രീ​ക്ഷ​വും ഇ​തി​നു നി​മി​ത്ത​മാ​യി.

ഇ​രു​നൂ​റി​ലേ​റെ ഇ​ന​ങ്ങ​ൾ​ക്കു ജി​എ​സ്ടി കു​റ​ച്ച​തോ​ടെ നി​കു​തിപി​രി​വി​ൽ 25,000 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇന്നലെ ഇവിടെ ചേർന്ന ജിഎസ്ടി കൗൺസിലിലാണ് ഈ തീരുമാനങ്ങൾ.

ഭ​ക്ഷ​ണ നി​കു​തി കുറച്ചു ; പഞ്ചനക്ഷത്രമൊഴികെ എല്ലായിടത്തും 5 ശതമാനം

ഹോ​ട്ട​ലു​ക​ളി​ലെ​യും റ​സ്റ്റ​റ​ന്‍റു​ക​ളി​ലെ​യും ഭ​ക്ഷ​ണ​ത്തി​നു​ള്ള നി​കു​തി അ​ഞ്ചു​ ശ​ത​മാ​ന​മാ​യി കു​റ​ച്ചു. ഇ​പ്പോ​ൾ 18 ശ​ത​മാ​ന​മാ​ണ്. അ​ഞ്ചാ​യി കു​റ​യു​ന്പോ​ൾ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ഉ​ണ്ടാ​യി​രി​ക്കി​ല്ല. (ഹോ​ട്ട​ൽ വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന നി​കു​തി ഭ​ക്ഷ​ണ​നി​കു​തി​യു​മാ​യി ത​ട്ടി​ക്കി​ഴി​ക്കാ​ൻ പ​റ്റി​ല്ല). എ​യ​ർ​ക​ണ്ടീ​ഷ​ൻ​ഡും അ​ല്ലാ​ത്ത​തും ത​മ്മി​ൽ നി​കു​തി​മാ​റ്റ​മി​ല്ല. ദി​വ​സം 7500 രൂ​പ മു​റി​വാ​ട​ക​യു​ള്ള​തോ ഫൈ​വ്സ്റ്റാ​റോ ആ​യ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണ​ത്തി​ന് 18 ശ​ത​മാ​നം ജി​എ​സ്ടി തു​ട​രും. അ​വ​ർ​ക്ക് ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് കി​ട്ടും.
കോം​പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ ഭ​ക്ഷ​ണ​ത്തി​ന് ഒ​രു​ ശ​ത​മാ​നം നി​കു​തി അ​ട​ച്ചാ​ൽ മ​തി. പ​ക്ഷേ, നി​കു​തി ഉ​പ​ഭോ​ക്താ​വി​ൽ​നി​ന്ന് ഈ​ടാ​ക്കാ​ൻ പാ​ടി​ല്ല. വി​റ്റു​വ​ര​വി​ൽ​നി​ന്ന് അ​ട​ച്ചു​കൊ​ള്ള​ണം. അ​ഞ്ചു​ ശ​ത​മാ​നം നി​കു​തി അ​ട​യ്ക്കു​ന്ന​വ​ർ​ക്ക് അ​ത് ബി​ല്ലി​ൽ നി​കു​തി​യാ​യി രേ​ഖ​പ്പെ​ടു​ത്തി വാ​ങ്ങാം.

1.5 കോടി രൂപവരെ വിറ്റുവരവുള്ളവർക്കും കോം​പോ​സി​ഷ​ൻ സ്കീം

ചെറു​കി​ട​ക്കാ​ർ​ക്കു​ള്ള കോം​പോ​സി​ഷ​ൻ സ്കീ​മി​ൽ വാ​ർ​ഷി​ക വി​റ്റു​വ​ര​വ് ഒ​ന്ന​ര​ക്കോ​ടി രൂ​പ വ​രെ​യു​ള്ള​വ​ർ​ക്കു ചേ​രാം. അ​തു ര​ണ്ടു​ കോ​ടി രൂ​പ​യാ​യി പി​ന്നീ​ട് ഉ​യ​ർ​ത്തും. നി​യ​മ​ഭേ​ദ​ഗ​തി ആ​വ​ശ്യ​മാ​യ​തു​കൊ​ണ്ട് അ​ത് അ​ല്പം ക​ഴി​ഞ്ഞേ ന​ട​പ്പാ​കൂ.

കോം​പോ​സി​ഷ​ൻ സ്കീ​മി​ലെ നി​കു​തി എ​ല്ലാ കൂ​ട്ട​ർ​ക്കും ഒ​രു​ ശ​ത​മാ​ന​മാ​യി കു​റ​ച്ചു. ഇ​തു​വ​രെ വ്യാ​പാ​രി​ക​ൾ​ക്ക് ഒ​രു ശതമാനം വ്യ​വ​സാ​യി​ക​ൾ​ക്കു ര​ണ്ട്, ഹോ​ട്ട​ലു​ക​ൾ​ക്ക് അ​ഞ്ച് എ​ന്ന നി​ര​ക്കി​ലാ​യി​രു​ന്നു.

തു​ട​ക്ക​ത്തി​ൽ കോം​പോ​സി​ഷ​ൻ പ​രി​ധി 75 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​റി​ലാ​ണ് ഒ​രു​ കോ​ടി​യാ​ക്കി​യ​ത്. ഇ​നി ര​ണ്ടു​ ഘ​ട്ട​മാ​യി ര​ണ്ടു​ കോ​ടി രൂ​പ പ​രി​ധി​യി​ലെ​ത്തും.
കോം​പോ​സി​ഷ​നി​ൽ ഉ​ള്ള​വ​ർ നി​കു​തി പി​രി​ക്കാ​ൻ പാ​ടി​ല്ല. അ​വ​ർ​ക്ക് ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റും ഇ​ല്ല.

റി​ട്ടേ​ണു​ക​ൾ കുറയും

ജി​എ​സ്ടി റി​ട്ടേ​ൺ സ​മ​ർ​പ്പ​ണ തീ​യ​തി നീ​ട്ടി; കു​റേ വ്യ​വ​സ്ഥ​ക​ൾ ല​ഘൂ​ക​രി​ച്ചു. റി​ട്ടേ​ൺ ഫോ​മു​ക​ൾ ല​ളി​ത​മാ​ക്കാ​മെ​ന്ന് ഉ​റ​പ്പും ന​ൽ​കി.ഒ​രു​ കോ​ടി​യി​ൽ താ​ഴെ വി​റ്റു​വ​ര​വു​ള്ള​വ​ർ മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ റി​ട്ടേ​ൺ ന​ല്കി​യാ​ൽ മ​തി​യെ​ന്നു ധ​ന ​സെ​ക്ര​ട്ട​റി ഹ​സ്മു​ഖ് അ​ധി​യ അ​റി​യി​ച്ചു. മ​റ്റു​ള്ള​വ​ർ എ​ല്ലാ​ മാ​സ​വും ഫ​യ​ൽ ചെ​യ്യ​ണം.

അ​ടു​ത്ത മാ​ർ​ച്ച് വ​രെ ജി​എ​സ്ടി​ആ​ർ 3ബി ​ഫ​യ​ൽ ചെ​യ്യ​ണം. നി​കു​തി അ​ട​യ്ക്കാ​നി​ല്ലാ​ത്ത​വ​ർ​ക്ക് ഈ ​ഫോ​റം കു​റേ​ക്കൂ​ടി ല​ഘൂ​ക​രി​ച്ചു ന​ൽ​കും.ജി​എ​സ്ടി​ആ​ർ-1 ഈ ​ധ​ന​കാ​ര്യ​വ​ർ​ഷം അ​ട​യ്ക്ക​ണം. അ​തി​നു​ള്ള സ​മ​യ​ക്ര​മം ഇ​ങ്ങ​നെ:


സെ​പ്റ്റം​ബ​ർ 30 വ​രെ​യു​ള്ള ഇ​ട​പാ​ടു​ക​ളു​ടെ ഇ​ൻ​വോ​യ്സു​ക​ൾ ഡി​സം​ബ​ർ 31-ന​കം.
ഒ​ക്ടോ​ബ​ർ - ഡി​സം​ബ​റി​ലേ​ത് ഫെ​ബ്രു​വ​രി 15-ന​കം.
ജ​നു​വ​രി - മാ​ർ​ച്ചി​ലേ​ത് ഏ​പ്രി​ൽ 30-ന​കം.

പി​ഴ കു​റ​ച്ചു

റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തു വൈ​കി​യാ​ലു​ള്ള പി​ഴ പ്ര​തി​ദി​നം 200 രൂ​പ​യി​ൽ​നി​ന്ന് 50 രൂ​പ​യാ​യി കു​റ​ച്ചു. നി​കു​തി​ബാ​ധ്യ​ത​യി​ല്ലാ​ത്ത​വ​രാ​ണു വൈ​കി​യ​തെ​ങ്കി​ൽ പ്ര​തി​ദി​നം 20 രൂ​പ അ​ട​ച്ചാ​ൽ മ​തി.


നികുതി കുറയുന്ന സാധനങ്ങൾ

28 ശതമാനത്തിൽനിന്നു 18 ശതമാനത്തിലേക്ക്

ഫർണിച്ചർ, മാ​ർ​ബി​ൾ, ഗ്രാ​നൈ​റ്റ്, ടൈലുകൾ, ടൂ​ത്ത് പേ​സ്റ്റ്, ടൂ​ത്ത് ബ്ര​ഷ്, മൗ​ത്ത് വാ​ഷ്, ക്രീ​മു​ക​ൾ, നെ​യി​ൽ പോ​ളി​ഷ്, സാ​നി​ട്ട​റി സാ​മ​ഗ്രി​ക​ൾ, കൃ​ത്രി​മരോ​മം, തു​ക​ൽ വ​സ്ത്ര​ങ്ങ​ൾ, വി​ഗ്, കു​ക്ക​ർ, സ്റ്റൗ, ​ആ​ഫ്റ്റ​ർ ഷേ​വ്, ഡീ ​ഓ​ഡ​റ​ന്‍റ്, അ​ല​ക്കു​പൊ​ടി, ഷേ​വിം​ഗ് റേ​സ​ർ, ബ്ലെ​യ്ഡ്, ക​ട്‌​ല​റി, ച്യൂ​യിം​ഗ് ഗം, ​ചോ​ക്ക​ലേ​റ്റ്, കാ​പ്പി​പ്പൊ​ടി, ക​സ്റ്റാ​ർ​ഡ് പൗ​ഡ​ർ, കി​ട​ക്ക,വാ​ട്ട​ർ ഹീ​റ്റ​ർ, ബാ​റ്റ​റി​ക​ൾ, റി​സ്റ്റ് വാ​ച്ചു​ക​ൾ, സ​ൺ​ഗ്ലാ​സ്, ഇ​ല​ക്‌ട്രിക് വ​യ​റും കേ​ബി​ളും, ട്ര​ങ്ക്,
സ്യൂ​ട്ട്കേ​സ്, ബാഗ്, ഷാം​പൂ, ഹെ​യ​ർ ക്രീം, ​ഹെ​യ​ർ ഡൈ, ​മേ​ക്ക​പ് സാ​ധ​ന​ങ്ങ​ൾ, ഫാ​ൻ,
ലാം​പു​ക​ൾ, റ​ബ​ർ ട്യൂ​ബ്, മൈ​ക്രോ​സ്കോ​പ്പ്, ഇ​ല​ക്‌​ട്രി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ, ബോ​ർ​ഡു​ക​ൾ, പാ​ന​ലു​ക​ൾ, പാ​ർ​ട്ടി​ക്കി​ൾ/​ഫൈ​ബ​ർ ബോ​ർ​ഡ്, ത​ടി​സാ​ധ​ന​ങ്ങ​ൾ, പ്ലൈ​വു​ഡ്, മോ​ട്ടോ​ർ പ​ന്പ്, കം​പ്ര​സ​ർ, പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ, ക്ലോ​ക്ക്, പ്രി​ന്‍റ​ർ, കാ​ർ​ട്രി​ജ്, മൈ​ക്ക,
ഓ​ഫീ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, അ​ലൂ​മി​നി​യം ഫ്രെ​യിം/​ക​ത​ക്/​ഫ​ർ​ണി​ച്ച​ർ, അ​സ്ഫാ​ൾ​ട്ട്,
സി​റാ​മി​ക് ഫ്ളോ​റിം​ഗ് ബ്ലോ​ക്ക്, പൈ​പ്പ്, വോ​ൾ പേ​പ്പ​ർ, അ​ള​വു-​തൂ​ക്ക യ​ന്ത്ര​ങ്ങ​ൾ,
ഫ​യ​ർ എ​ക്സ്‌​റ്റിം​ഗ്വി​ഷ​ർ, ഫോ​ർ​ക് ലി​ഫ്റ്റ്, മ​ണ്ണു​നീ​ക്ക​ൽ യ​ന്ത്ര​ങ്ങ​ൾ, എ​സ്ക​ലേ​റ്റ​ർ, കൂ​ളിം​ഗ് ട​വ​ർ, സൗ​ണ്ട് റി​ക്കാ​ർ​ഡിം​ഗ് യ​ന്ത്ര​ങ്ങ​ൾ, ടെ​ലി​സ്കോ​പ്, ബൈ​നോ​ക്കു​ല​ർ, തി​ന്ന​റു​ക​ൾ.

18ൽനി​ന്ന് 12 ശതമാനത്തിലേ​ക്ക്

ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക്, ശു​ദ്ധീ​ക​രി​ച്ച പ​ഞ്ച​സാ​ര, പാ​സ്ത, ക​റി​പേ​സ്റ്റ്, പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ
ഭ​ക്ഷ​ണം, ഒാ​ക്സി​ജ​ൻ (മെ​ഡി​ക്ക​ൽ ഗ്രേ​ഡ്), അ​ച്ച​ടി​മ​ഷി, ഹാ​ൻ​ഡ് ബാ​ഗ്, തൊ​പ്പി, ക​ണ്ണ​ട ഫ്രെ​യിം, മു​ള - ചൂ​ര​ൽ ഫ​ർ​ണി​ച്ച​ർ. കൊയ്ത്ത്-മെതിയന്ത്രം.

18ൽ​നി​ന്ന് 5 ശ​ത​മാ​ന​ത്തി​ലേ​ക്ക്

ച​ട്നി പൊടി, ഫ്ളൈ ​ആ​ഷ്,ഉ​രു​ള​ക്കി​ഴ​ങ്ങു​പൊ​ടി, ഫ്ളൈ ​സ​ൾ​ഫ​ർ (ക്രൂ​ഡ് ഓ​യി​ലി​ൽ​നി​ന്ന്), പീനട്ട്, റൈ​സ് ചി​ക്കി, ചിക്കി, മധുരപലഹാരങ്ങൾ.

28ൽനിന്ന് 18 ശതമാനത്തിലേക്ക്

വെ​റ്റ്ഗ്രൈ​ൻ​ഡ​ർ, ടാ​ങ്കു​ക​ൾ, മ​റ്റു യു​ദ്ധ​വാ​ഹ​ന​ങ്ങ​ൾ.

12ൽ​നി​ന്ന് അഞ്ചി​ലേ​ക്ക്

ഇ​ഡ്ഡ​ലി-​ദോ​ശ​മാ​വ്, സം​സ്ക​രി​ച്ച തു​ക​ൽ, ക​യ​ർ, കയറുൽ പന്നങ്ങൾ, മ​ത്സ്യ​ബ​ന്ധ​ന വ​ല,
ഡെ​സി​ക്കേ​റ്റ​ഡ്, കോ​ക്ക​ന​ട്ട് പൗ​ഡ​ർ, ഉപയോഗിച്ച വസ്ത്രങ്ങൾ.

നി​കു​തി ഒ​ഴി​വാ​ക്കി​യ​ത്

ഗ്വാ​ർ പി​ണ്ണാ​ക്ക്, ഉ​ണ​ക്കി​യ പ​ച്ച​ക്ക​റി, ചി​ര​ട്ട, , ഉണക്കമീൻ, ഫ്രീസറിൽ വച്ച മീൻ,
ഹോപ് കോ​ൺ, ഖന്ദ സാരി പഞ്ച സാര, അരക്കു കൊണ്ടുള്ള വള.

28 ശതമാനം സ്‌​ലാ​ബി​ൽ തു​ട​രു​ന്ന​വ

പാ​ൻ​മ​സാ​ല, സി​ഗ​ര​റ്റ്, ചു​രു​ട്ട്, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ, സോ​ഡ, ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ, കോ​ള​ക​ൾ, സി​മ​ന്‍റ്, പെ​യി​ന്‍റ്, പെ​ർ​ഫ്യൂ​മു​ക​ൾ, എ​യ​ർ​ക​ണ്ടീ​ഷ​ണ​ർ, ഡി​ഷ് വാ​ഷ​ർ, വാ​ഷിം​ഗ് മെ​ഷീ​ൻ, റ​ഫ്രി​ജ​റേ​റ്റ​ർ, വാ​ക്വം ക്ലീ​ന​ർ, കാ​ർ, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, വി​മാ​നം, ഹെ​ലി​കോ​പ്റ്റ​ർ, ഉ​ല്ലാ​സ​നൗ​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.