ഡൽഹി അന്തരീക്ഷം: അടിയന്തരാവസ്ഥയ്ക്കു സമമെന്നു സുപ്രീംകോടതി
ഡൽഹി അന്തരീക്ഷം: അടിയന്തരാവസ്ഥയ്ക്കു  സമമെന്നു സുപ്രീംകോടതി
Monday, November 13, 2017 2:04 PM IST
ന്യൂ​ഡ​ൽ​ഹി: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നു സു​പ്രീം​കോ​ട​തി. പൊ​ടികൊ​ണ്ടും തീ​യി​ട​ൽകൊ​ണ്ടും ഉ​ണ്ടാ​കു​ന്ന അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ ആ​ർ.​കെ. ക​പൂ​ർ ന​ൽ​കി​യ പ​രാ​തി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര, ജ​സ്റ്റീ​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ഇങ്ങനെ വി​ല​യി​രു​ത്തി​യ​ത്.

അ​തി​നി​ടെ ഒ​റ്റ, ഇ​ര​ട്ട അ​ക്ക വാ​ഹ​നനി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​ന​ഃപ​രി​ശോ​ധി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​രവി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​ർ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ൽ പു​തി​യ ഹ​ർ​ജി ന​ൽ​കി. വ​നി​ത​ക​ൾ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​ള​വ് ന​ൽ​കി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആവശ്യം.

അ​ന്ത​രീ​ക്ഷം ഇ​ന്ന​ലെ​യും തെ​ളി​യാ​തി​രു​ന്ന ഡ​ൽ​ഹി​യി​ൽനി​ന്നു​ള്ള 69 ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടി. 22 ട്രെ​യി​നു​ക​ൾ റീഷെ​ഡ്യൂ​ൾ ചെ​യ്തു. ഇ​ന്ന​ല​ത്തേ​ക്കു ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്ന പ​ത്തു ട്രെ​യി​നു​ക​ളും ഇ​ന്ന​ത്തേ​ക്കു​ള്ള നാ​ലു ട്രെ​യി​നു​ക​ളും മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്നു റ​ദ്ദാ​ക്കി.

മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ഞ്ചു ദി​വ​സം അ​ട​ച്ചി​ട്ട ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ ഇ​ന്ന​ലെ തു​റ​ന്ന​പ്പോ​ൾ ഗു​രു​ഗ്രാ​മി​ലെ സ്കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു.

ഇതിനിടെ, ഡ​ൽ​ഹി​യി​ലെ നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി വിമർശിച്ചു. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കുന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ട്രാ​ഫി​ക് പോ​ലീ​സി​നും ഗ​താ​ഗ​ത വ​കു​പ്പി​നും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.