മറാത്ത്‌വാഡയിൽ രണ്ടാഴ്ചയ്ക്കിടെ 51 കർഷകർ ജീവനൊടുക്കി
Tuesday, November 14, 2017 1:02 PM IST
ഔ​​റം​​ഗാ​​ബാ​​ദ്: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ മ​​റാ​​ത്ത്‌​​വാ​​ഡ മേ​​ഖ​​ല​​യി​​ൽ ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ 51 ക​​ർ​​ഷ​​ക​​ർ ജീ​​വ​​നൊ​​ടു​​ക്കി. ഇ​​തോ​​ടെ ഈ ​​മേ​​ഖ​​ല​​യി​​ൽ ജ​​നു​​വ​​രി ഒ​​ന്നു മു​​ത​​ൽ ന​​വം​​ബ​​ർ അ​​ഞ്ചു വ​​രെ ജീ​​വ​​നൊ​​ടു​​ക്കി​​യ ക​​ർ​​ഷ​​ക​​രു​​ടെ എ​​ണ്ണം 800 ആ​​യി. ക​​ടു​​ത്ത വ​​ര​​ൾ​​ച്ച നേ​​രി​​ടു​​ന്ന ബീ​​ഡ് ജി​​ല്ല​​യി​​ൽ മാ​​ത്രം ഈ ​​വ​​ർ​​ഷം 167 ക​​ർ​​ഷ​​ക​​ർ ജീ​​വ​​നൊ​​ടു​​ക്കി. നാ​​ന്ദെ​​ഡ്(124), പ​​ർ​​ഭ​​നി(109), ഔ​​റം​​ഗാ​​ബാ​​ദ്)108), ഉ​​സ്മാ​​നാ​​ബാ​​ദ്(102), ല​​ത്തൂ​​ർ(76), ജ​​ൽ​​ന(71), ഹിം​​ഗോ​​ളി(43) എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ ജീ​​വ​​നൊ​​ടു​​ക്കി​​യ ക​​ർ​​ഷ​​ക​​രുടെ എണ്ണം.


മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ക​​ട​​ക്കെ​​ണി​​മൂ​​ലം ര​​ണ്ടു യു​​വ ക​​ർ​​ഷ​​ക​​ർ ഇ​​ന്ന​​ലെ ജീ​​വ​​നൊ​​ടു​​ക്കി. ഗു​​ണ ജി​​ല്ല​​ക്കാ​​ര​​നാ​​യ സു​​മേ​​ർ ധ​​കാ​​ക്(32), ദ​​മോ​​ഹ് ജി​​ല്ല​​ക്കാ​​ര​​നാ​​യ രാ​​മ പ​​ട്ടേ​​ൽ(40) എ​​ന്നി​​വ​​രാ​​ണു ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.