ഒടുവിൽ ആ കുഞ്ഞ് മരിച്ചു
ഒടുവിൽ ആ കുഞ്ഞ് മരിച്ചു
Wednesday, December 6, 2017 2:28 PM IST
ന്യൂ​ഡ​ൽ​ഹി: മ​രി​ച്ചെ​ന്നു തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ക്കി മാ​താ​പി​താ​ക്ക​ൾ​ക്കു ന​ൽ​കി​യ ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ൽ ജീ​വ​നു​ണ്ടെന്നു ​ക​ണ്ടെ ത്തി​യ ആ​ണ്‍കു​ഞ്ഞും ആ​റ് ദി​വ​സ​ത്തി​നു ശേ​ഷം മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

സം​സ്കാ​ര ച​ട​ങ്ങി​നി​ടെ ജീ​വ​നു​ണ്ടെന്നു ​ക​ണ്ടെത്തി​യ കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ തീ​വ്ര ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. കു​ട്ടി​യു​ടെ മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​സ്ലം ഖാ​ൻ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

കു​ട്ടി​യു​ടെ മ​ര​ണം തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി ഷാ​ലി​മാ​ർ ബാ​ഗി​ലെ മാ​ക്സ് ആ​ശു​പ​ത്രി​ക്കെ​തി​രേ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ ത്തി ​ര​ണ്ടു ഡോ​ക്ട​ർ​മാ​രെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.