ഉത്തരധ്രുവത്തിൽ ഇന്ത്യൻ പതാകയേന്താൻ ചരിത്ര നിയോഗം നിയോഗിന്
ഉത്തരധ്രുവത്തിൽ ഇന്ത്യൻ പതാകയേന്താൻ ചരിത്ര നിയോഗം നിയോഗിന്
Wednesday, December 6, 2017 2:28 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ന്‍റെ വ​ട​ക്കെ അ​റ്റ​ത്ത് ഇ​ന്ത്യ​യു​ടെ പ​താ​ക​യേ​ന്താ​നു​ള്ള ഒ​രു അ​വ​സ​രം ഒ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത് ഒ​രു മ​ല​യാ​ളി യു​വാ​വി​ന്. ആ​ളി​ന്‍റെ പേ​രും നി​യോ​ഗ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും സാ​ഹ​സി​ക​മാ​യ ആ​ർ​ട്ടി​ക് പോ​ളാ​ർ എ​ക്സ്ട്രീം എ​ക്സ്പെ​ഡി​ഷ​നി​ൽ ഇ​ന്ത്യ​യെ പ്ര​തി​നീ​ധീ​ക​രി​ച്ച് ല​ക്ഷ്യ​ത്തി​ലേ​ക്കു കു​തി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പു​ന​ലൂ​ർ തു​രു​ത്തി​മേ​ക്ക​തി​ൽ പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും ശ്രീ​ക​ല​യു​ടെ​യും മ​ക​നാ​യ 26 വ​യ​സു​ള്ള ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ.

എ​ന്നാ​ൽ, ആ ​ല​ക്ഷ്യ​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ൽ സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന വേ​ൾ​ഡ് വൈ​ഡ് റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​തെ​ത്ത​ണം. സം​ഘാ​ട​ക​രാ​യ ഫി​ജി​ൽ​റാ​വ​ൻ പോ​ളാ​ർ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള 120 രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​യി 12 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന റാ​ങ്കിം​ഗ് മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ മു​ഷാ​ഹി​ദ് ഷാ ​നി​യോ​ഗി​നു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി നി​ല​യു​റ​പ്പി​ച്ചി​ട്ടു​മു​ണ്ട്.


യാ​ത്രി​ക​രു​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​പ്ന​മാ​ണ് ഫി​ജി​ൽ​റാ​വ​ൻ പോ​ളാ​ർ എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്ന അ​തി​സാ​ഹ​സി​ക യാ​ത്ര​യാ​യ ആ​ർ​ടി​ക് പോ​ളാ​ർ എ​സ്ട്രീം എ​ക്സ്പെ​ഡി​ഷ​ൻ. ആ​ർ​ടി​ക് പോ​ളാ​ർ എ​സ്ട്രീ​മി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ 14 വ​രെ​യാ​ണു സം​ഘാ​ട​ക​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ ഒ​ന്നി​നു മാ​ത്രം മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​യ നി​യോ​ഗ്, ഇ​തി​നോ​ട​കം 25,000 വോ​ട്ടു​ക​ളു​മാ​യി ഒ​ന്നാം നി​ര​യി​ലു​ണ്ട്.
വോ​ട്ടെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ ആ​ദ്യം നോ​ർ​വെ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കും. മൈ​ന​സ് 30 ഡി​ഗ്രി​യി​ലു​ള്ള ത​ണു​പ്പ് പ്ര​ശ്ന​മാ​കി​ല്ലെ​ന്നു നി​യോ​ഗ് ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.


ജി​ജി ലൂ​ക്കോ​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.