മരിച്ച സൈനികരുടെ കുട്ടികൾക്കുള്ള ധനസഹായം പുനഃസ്ഥാപിക്കണമെന്ന്
മരിച്ച സൈനികരുടെ കുട്ടികൾക്കുള്ള ധനസഹായം പുനഃസ്ഥാപിക്കണമെന്ന്
Wednesday, December 6, 2017 2:29 PM IST
ന്യൂ​ഡ​ൽ​ഹി: വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ത്തി​നു​ള്ള ഫ​ണ്ട് വെ​ട്ടി​ക്കു​റ​യ്ക്ക​രു​തെ​ന്ന് നാ​വി​ക സേ​നാ മേ​ധാ​വി അ​ഡ്മി​റ​ൽ സു​ന​ൽ ലം​ബ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി നാ​വി​ക സേ​ന മേ​ധാ​വി പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നു ക​ത്ത​യ​ച്ചു. ഏ​ഴാം ശ​ന്പ​ള​ക്ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ സ​ഹാ​യ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു.

ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​തും കാ​ണാ​താ​യ​തും അം​ഗ​ഭം​ഗം വ​ന്ന​തു​മാ​യ സൈ​നി​ക​രു​ടെ മ​ക്ക​ളു​ടെ ട്യൂ​ഷ​ൻ ഫീ​സ്, പു​സ്ത​ക​ങ്ങ​ൾ​ക്കു​ള്ള ഫീ​സ്, യൂ​ണി​ഫോം, ഹോ​സ്റ്റ​ൽ ഫീ​സ് എ​ന്നി​വ​യെ​ല്ലാം കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഏ​ഴാം ശ​ന്പ​ള​ക്ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ അ​നു​സ​രി​ച്ച് ഇ​തു പ​തി​നാ​യി​രം രൂ​പ​യാ​ക്കി കു​റ​ച്ചു നി​ജ​പ്പെ​ടു​ത്തി.


ഈ ​തീ​രു​മാ​നം 3400 കു​ട്ടി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും ഇ​തു പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു​മാ​ണു നാ​വി​ക സേ​ന മേ​ധാ​വി ആ​വ​ശ്യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.