തൃണമൂൽ വിട്ടു വന്നവരെ ബിജെപി എംഎൽഎമാരാക്കി
Sunday, December 10, 2017 2:15 PM IST
അ​​ഗ​​ർ‌​​ത്ത​​ല: ത്രി​​പു​​ര​​യി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു കൂ​​റു​​മാ​​റി​​യ ആ​​റ് എം​​എ​​ൽ‌​​എ​​മാ​​രെ ബി​​ജെ​​പി എം​​എ​​ൽ​​എ​​മാ​​രാ​​യി സ്പീ​​ക്ക​​ർ ആ​​ർ.​​സി. ദേ​​ബ്നാ​​ഥ് അം​​ഗീ​​ക​​രി​​ച്ചു.

കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​രാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഇ​​വ​​ർ 2016ലാ​​ണു തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​ത്. ഈ ​​വ​​ർ​​ഷം ഏ​​പ്രി​​ലി​​ൽ എം​​എ​​ൽ​​എ​​മാ​​ർ ബി​​ജെ​​പി​​യി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ത്രി​​പു​​ര​​യി​​ൽ ഒ​​റ്റ സീ​​റ്റും ല​​ഭി​​ക്കാ​​തി​​രു​​ന്ന ബി​​ജെ​​പി ആ​​റ് എം​​എ​​ൽ​​എ​​മാ​​രോ​​ടെ പ്ര​​തി​​പ​​ക്ഷ​​ത്തെ പ്ര​​ധാ​​ന ക​​ക്ഷി​​യാ​​യി. അ​​റു​​പ​​തം​​ഗ സ​​ഭ​​യി​​ൽ സി​​പി​​എ​​മ്മി​​ന് 51 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. കോ​​ൺ​​ഗ്ര​​സി​​നു മൂ​​ന്നം​​ഗ​​ങ്ങ​​ളു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.