വിജയ് കേശവ് ഗോഖലെ പുതിയ വിദേശകാര്യ സെക്രട്ടറി
Tuesday, January 2, 2018 12:42 AM IST
ന്യൂ​​ഡ​​ൽ​​ഹി: വി​​ദേ​​ശ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി​​യാ​​യി വി​​ജ​​യ് കേ​​ശ​​വ് ഗോ​​ഖ​​ലെ​​യെ നി​​യ​​മി​​ച്ചു. എ​​സ്. ജ​​യ​​ശ​​ങ്ക​​റി​​നു പ​​ക​​ര​​മാ​​ണു നി​​യ​​മ​​നം. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കാ​​ലാ​​വ​​ധി ഈ ​​മാ​​സം 28ന് ​​അ​​വ​​സാ​​നി​​ക്കും. 1981 ബാ​​ച്ച് ഐ​​എ​​ഫ്എ​​സ് ഓ​​ഫീ​​സ​​റാ​​യ വി​​ജ​​യ് കേ​​ശ​​വ് ഗോ​​ഖ​​ലെ ചൈ​​നാ​​കാ​​ര്യ​​ങ്ങ​​ളി​​ൽ വി​​ദ​​ഗ്ധ​​നാ​​ണ്.


ഡോ​​ക ലാ​​മി​​ലു​​ണ്ടാ​​യ ഇ​​ന്ത്യ-​​ചൈ​​ന സം​​ഘ​​ർ​​ഷം പ​​രി​​ഹ​​രി​​ക്കാ​​ൻ നി​​ർ​​ണാ​​യ​​ക പ​​ങ്കു വ​​ഹി​​ച്ച​​യാ​​ളാ​​ണ് ഗോ​​ഖ​​ലെ. 2016 ജ​​നു​​വ​​രി 20 മു​​ത​​ൽ 2017 ഒ​​ക്ടോ​​ബ​​ർ 21 വ​​രെ ചൈ​​ന​​യി​​ലെ അം​​ബാ​​സ​​ഡ​​റാ​​യി ഇ​​ദ്ദേ​​ഹം പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ര​​ണ്ടു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണു ഗോ​​ഖ​​ലെ​​യു​​ടെ നി​​യ​​മ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...