ഇന്ത്യയും പാക്കിസ്ഥാനും അണ്വായുധ വിവരങ്ങൾ കൈമാറി
ഇന്ത്യയും പാക്കിസ്ഥാനും അണ്വായുധ വിവരങ്ങൾ കൈമാറി
Tuesday, January 2, 2018 12:43 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും പ​​​ര​​​സ്പ​​​ര മു​​​ൻ​​​ധാ​​​ര​​​ണ പ്ര​​​കാ​​​രം ത​​​ങ്ങ​​​ളു​​​ടെ അ​​​ണ്വാ​​​യു​​​ധ​​​ശേ​​​ഖ​​​ര​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റി. മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ട് പ​​​ഴ​​​ക്ക​​​മു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി ക​​​രാ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണി​​​ത്. ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​നി​​​ല​​​വ​​​ഴി ഒ​​​രേ സ​​​മ​​​യ​​​ത്താ​​​ണ് ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലും ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ലും എ​​​ത്തി​​​യ​​​ത്.


അ​​​ണ്വാ​​​യു​​​ധ ശേ​​​ഖ​​​ര​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​തി​​​രി​​​ക്കാ​​​നാ​​​ണ് ഓ​​​രോ വ​​​ർ​​​ഷാ​​​രം​​​ഭ​​​ത്തി​​​ലും ഇ​​​രുരാ​​​ജ്യ​​​ങ്ങ​​​ളും വി​​​വ​​​രം കൈ​​​മാ​​​റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 1988 ഡി​​​സം​​​ബ​​​ർ 31നാ​​​ണ് ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ഇ​​​ത്ത​​​ര​​​മൊ​​​രു ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​ത്. 1991 ജ​​​നു​​​വ​​​രി 27 മു​​​ത​​​ൽ ഇ​​​ത് കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.