ഐഎസ്ആർഒയുടെ നൂറാമത് ഉപഗ്രഹം: കൗണ്ട്ഡൗൺ തുടങ്ങി
ഐഎസ്ആർഒയുടെ നൂറാമത് ഉപഗ്രഹം: കൗണ്ട്ഡൗൺ തുടങ്ങി
Friday, January 12, 2018 1:41 AM IST
ബം​​​ഗ​​​ളൂ​​​രു: ഐ​​​എ​​​സ്ആ​​​ര്‍ഒ​​​യു​​​ടെ നൂ​​​റാ​​​മ​​​ത് ഉ​​​പ​​​ഗ്ര​​​ഹ​​​മാ​​​യ കാ​​​ർ​​​ട്ടോ​​​സാ​​​റ്റ് 2 ന്‍റെ വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​നു​​​ള്ള കൗ​​​ണ്ട്ഡൗ​​​ൺ തു​​​ട​​​ങ്ങി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 5.29 നാ​​​ണ് കൗ​​​ണ്ട്ഡൗ​​​ൺ ആ​​​രം​​​ഭി​​​ച്ച​​​ത്. ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട​​​യി​​​ല്‍നി​​​ന്ന് ഇ​​​ന്ന് രാ​​​വി​​​ലെ 9.28 ന് ​​​വി​​​ക്ഷേ​​​പി​​​ക്കും. കാ​​​ര്‍ട്ടോ​​​സാ​​​റ്റ്2 നെ ​​​ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​ത് പി​​​എ​​​സ്എ​​​ല്‍വി​​​സി40 റോ​​​ക്ക​​​റ്റാ​​​ണ്. 31 ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളാ​​​ണ് ഈ ​​​ഒ​​​രൊ​​​റ്റ ദൗ​​​ത്യ​​​ത്തി​​​ലൂ​​​ടെ പി​​​എ​​​സ്എ​​​ല്‍വി ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തെ​​​ത്തി​​​ക്കു​​​ന്ന​​​ത്.

ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു​​​നി​​​ന്ന് ഉ​​​ന്ന​​​ത നി​​​ല​​​വാ​​​ര​​​മു​​​ള്ള ‘സ്‌​​​പോ​​​ട്ട്’ ചി​​​ത്ര​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​ക​​​യാ​​​ണു കാ​​​ര്‍ട്ടോ​​​സാ​​​റ്റ്2 ന്‍റെ ല​​​ക്ഷ്യം. കാ​​​ര്‍ട്ടോ​​​സാ​​​റ്റ്2 ശ്രേ​​​ണി​​​യി​​​ല്‍പ്പെ​​​ട്ട മൂ​​​ന്നാ​​​മ​​​ത്തെ ഉ​​​പ​​​ഗ്ര​​​ഹ​​​ത്തി​​​നൊ​​​പ്പം വി​​​ദേ​​​ശ​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള 28 നാ​​​നോ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​യു​​​ടെ ര​​​ണ്ട് ചെ​​​റു ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളു​​​മാ​​​ണ് ഇന്നു വി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​ത്. ഭൗ​​​മ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യു​​​ള്ള കാ​​​ര്‍ട്ടോ​​​സാ​​​റ്റി​​​ന് 710 കി​​​ലോ​​​ഗ്രാ​​​മും മ​​​റ്റു ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ള്‍ക്ക് മൊ​​​ത്തം 613 കി​​​ലോ​​​ഗ്രാ​​​മു​​​മാ​​​ണ് ഭാ​​​രം.


യു​​​എ​​​സ്, കാ​​​ന​​​ഡ, ഫി​​​ന്‍ല​​​ന്‍ഡ്, ഫ്രാ​​​ന്‍സ്, ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ, ബ്രി​​​ട്ട​​​ന്‍ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടേ​​​താ​​​ണു ചെ​​​റു ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.