യു​പി മു​ൻ ഗ​വ​ർ​ണ​ർ ടി.​വി. രാ​ജേ​ശ്വ​ർ അ​ന്ത​രി​ച്ചു
Monday, January 15, 2018 12:54 AM IST
ന്യൂ​​ഡ​​ൽ​​ഹി: യു​​​പി മു​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ ടി.​​​വി. രാ​​​ജേ​​​ശ്വ​​​ർ(91) അ​​​ന്ത​​​രി​​​ച്ചു. ഡ​​ൽ​​ഹി​​യി​​ലെ വ​​സ​​തി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. 2004 മു​​​ത​​​ൽ 2009 വ​​​രെ ഇ​​​ദ്ദേ​​​ഹം യു​​​പി ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്നു. 1983-85 കാ​​​ല​​​ത്ത് ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലും 1985 മു​​​ത​​​ൽ 1989 വ​​​രെ സി​​​ക്കി​​​മി​​​ലും തു​​​ട​​​ർ​​​ന്ന് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലും രാ​​​ജേ​​​ശ്വ​​​ർ ഗ​​​വ​​​ർ​​ണ​​​റാ​​​യി​​​രു​​​ന്നു.


2012ൽ ​​​പ​​​ദ്മ​​​വി​​​ഭൂ​​​ഷ​​​ണ്‍ ന​​​ല്കി രാ​​​ജ്യം രാ​​​ജേ​​​ശ്വ​​​റി​​​നെ ആ​​​ദ​​​രി​​​ച്ചു. 1926 ഓ​​ഗ​​സ്റ്റ് 28നു ​​ത​​മി​​ഴ്നാ​​ട്ടി​​ലെ സേ​​ല​​ത്താ​​യി​​രു​​ന്നു രാ​​ജേ​​ശ്വ​​ർ ജ​​നി​​ച്ച​​ത്. ഐ​​പി​​എ​​സ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ബ്യൂ​​റോ ത​​ല​​വ​​നാ​​യും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...