ബന്ദിപോറയിൽ ഭീകരർ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി
Monday, January 15, 2018 12:54 AM IST
ശ്രീ​​​​​​ന​​​​​​ഗ​​​​​​ർ: സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ ജാ​​​​​ഗ്ര​​​​​ത​​​​​യി​​​​​ൽ വീ​​​​​ണ്ടും വ​​​​​ൻ സ്ഫോ​​​​​ട​​​​​നം ഒ​​​​​ഴി​​​​​വാ​​​​​യി. ​​​ശ്രീ​​​​​ന​​​​​ഗ​​​​​ർ-​​​​​ബ​​​​​ന്ദി​​​​​പോ​​​​​റ റോ​​​​​ഡി​​​​​ൽ വ്യാ​​​​​പാ​​​ര​​​​​സ​​​​​മു​​​​​ച്ച​​​​​യത്തി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​ർ ​​​സ്ഥാ​​​​​പി​​​​​ച്ച ര​​​​​ണ്ടാ​​​​​മ​​​​​ത്തെ സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​വും സു​​​​​ര​​​​​ക്ഷാ​​​ സ്ക്വാ​​​​​ഡ് നി​​​​​ർ​​​​​വീ​​​​​ര്യ​​​​​മാ​​​​​ക്കി. ശ​​​​​നി​​​​​യാ​​​​​ഴ്ച ഇ​​​​​തേ ​​​പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​നി​​​​​ന്നാ​​​​​ണ് സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി​​​യ​​​തും നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി​​​യ​​​തും. ഡോ​​​​​ഗ് സ്ക്വാ​​​​​ഡി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്താ​​​​​ലാ​​​​​ണു ബോം​​​​​ബ് കു​​​​​ഴി​​​​​ച്ചി​​​​​ട്ട പ്ര​​​​​ദേ​​​​​ശം ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​തേ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ശ്രീ​​​​​ന​​​​​ഗ​​​​​ർ-​​​​​ബ​​​​​ന്ദി​​​​​പോ​​​​​റ റോ​​​​​ഡി​​​​​ൽ മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ളോ​​​​​ളം ഗ​​​​​താ​​​​​ഗ​​​​​തം സ്തം​​​​​ഭി​​​​​ച്ചു.


ഭീ​​​​​ക​​​​​ര​​​​​ർ​​​​​ക്കു ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം ന​​​​​ല്കി​​​​​യെ​​​​​ന്ന കു​​​​​റ്റ​​​​​ത്തി​​​​​ന് ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ തി​​​​​ഹാ​​​​​ർ ജ​​​​​യി​​​​​ലി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന ഹു​​​​​റി​​​​​യ​​​​​ത് നേ​​​​​താ​​​​​വ് അ​​​​​യാ​​​​​സ് അ​​​​​ക്ബ​​​​​റി​​​​​ന്‍റെ വീ​​​​​ടി​​​​​നു സ​​​​​മീ​​​​​പ​​​​​ത്താ​​​​​ണു സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ വ്യാ​​​പാ​​​ര​​​സ​​​മു​​​ച്ച​​​യം.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...