താനെയിൽ ശിവസേനയും എൻസിപിയും ഒന്നിച്ചു
Tuesday, January 16, 2018 12:42 AM IST
താ​​നെ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ താ​​നെ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ൽ ബി​​ജെ​​പി​​യെ ഒ​​ഴി​​വാ​​ക്കാ​​ൻ ശി​​വ​​സേ​​ന​​യും എ​​ൻ​​സി​​പി​​യും കൈ​​കോ​​ർ​​ത്തു. ശി​​വ​​സേ​​ന​​യി​​ലെ മ​​ജു​​ഷ ജാ​​ദ​​വ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യും എ​​ൻ​​സി​​പി​​യി​​ലെ സു​​ഭാ​​ഷ് പ​​വാ​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യും എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

അ​​വ​​സാ​​ന മ​​ണി​​ക്കൂ​​റി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി പ​​ത്രി​​ക പി​​ൻ​​വ​​ലി​​ച്ച​​തോ​​ടെ​​യാ​​ണു മ​​ത്സ​​രം ഒ​​ഴി​​വാ​​യ​​ത്. 53 അം​​ഗ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ൽ ശി​​വ​​സേ​​ന​​യ്ക്ക് 26 അം​​ഗ​​ങ്ങ​​ളു​​ണ്ട്. ബി​​ജെ​​പി-16, എ​​ൻ​​സി​​പി-10 സ്വ​​ത​​ന്ത്ര​​ൻ-1 എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു ക​​ക്ഷി​​ക​​ളു​​ടെ നി​​ല. എ​​ൻ​​സി​​പി​​യു​​മാ​​യു​​ണ്ടാ​​ക്കി​​യ​​തു പ്രാ​​ദേ​​ശി​​ക ധാ​​ര​​ണ മാ​​ത്ര​​മാ​​ണെ​​ന്നും മു​​തി​​ർ​​ന്ന ശി​​വ​​സേ​​നാ നേ​​താ​​വും മ​​ന്ത്രി​​യു​​മാ​​യ ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ പ​​റ​​ഞ്ഞു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...