കന്നഡ സിനിമാതാരം കാശിനാഥ് അന്തരിച്ചു
Friday, January 19, 2018 1:01 AM IST
ബം​​​​ഗ​​​​ളൂ​​​​രു: പ്ര​​​​മു​​​​ഖ സി​​​​നി​​​​മാ​​​​ന​​​​ട​​​​നും സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും നി​​​​ർ​​​​മാ​​​​താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന കാ​​​​ശി​​​​നാ​​​​ഥ് (67)അ​​​​ന്ത​​​​രി​​​​ച്ചു. ഇ​​​​ന്ന​​​​ലെ ബം​​​​ഗ​​​​ളൂ​​​​രി​​​​ലെ ശ്രീ​​​​ശ​​​​ങ്ക​​​​ര കാ​​​​ൻ​​​​സ​​​​ർ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. ഏ​​​​ഴു​​​​മാ​​​​സം മു​​​​ന്പ് കാ​​​​ൻ​​​​സ​​​​ർ രോ​​​​ഗം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. മൂ​​​​ന്നു ദി​​​​വ​​​​സം​​​​മു​​​​ന്പ് പ​​​​നി​​​​യും ശ്വാ​​​​സ​​​​ത​​​​ട​​​​വും അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

1976ൽ ​​​​അ​​​​പ​​​​രൂ​​​​പാ​​​​ദ അ​​​​തി​​​​ഥി​​​​ക​​​​ലു എ​​​​ന്ന ചി​​​​ത്രം സം​​​​വി​​​​ധാ​​​​നം ചെ​​​​യ്തു​​​​കൊ​​​​ണ്ടാ​​​​ണ് കാ​​​ശി​​​നാ​​​ഥ് സി​​​​നി​​​​മാ​​​​രം​​​​ഗ​​​​ത്തേ​​​​ക്കു ക​​​ട​​​ന്നു​​​വ​​​ന്ന​​​ത്. സു​​​​രേ​​​​ഷ് ഹെ​​​​ബ്‌​​​​ലി​​​​ഗ​​​​ർ, ആ​​​​ന​​​​ന്ദ് ദ​​​​ർ​​​​വാ​​​​ർ, മ​​​​മ​​​​ത എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു ഈ ​​​ചി​​​​ത്ര​​​​ത്തി​​​​ലെ അ​​​​ഭി​​​​നേ​​​​താ​​​​ക്ക​​​​ൾ. ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം സ​​​​സ്പെ​​​​ൻ​​​​സ് ത്രി​​​​ല്ല​​​​ർ ചി​​​​ത്ര​​​​മാ​​​​യ അ​​​​പ​​​​രാ​​​​ജിത സം​​​​വി​​​​ധാ​​​​നം ചെ​​​​യ്തു. ഈ ​​​​ചി​​​​ത്രം ബേ ​​​​ഷ​​​​ഖി എ​​​​ന്ന പേ​​​​രി​​​​ൽ ഹി​​​​ന്ദി​​​​യി​​​​ലേ​​​​ക്കു മൊ​​​​ഴി​​​​മാ​​​​റ്റം ന​​​​ട​​​​ത്തി. മി​​​​ഥു​​​​ൻ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി, യോ​​​​ഗി​​​​ത ബ​​​​ലി, അ​​​​മ​​​​രീ​​​​ഷ് പു​​​​രി എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു ചി​​​ത്ര​​​ത്തി​​​ലെ അ​​​​ഭി​​​​നേ​​​​താ​​​​ക്ക​​​​ൾ. നി​​​​ര​​​​വ​​​​ധി ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും കാ​​​​ശി​​​​ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​​വ​​​​ളെ ന​​​​ന്ന ഹെ​​​​ന്ദ​​​​തി എ​​​​ന്ന ക​​​​ന്ന​​​​ഡ ചി​​​​ത്രം ജ​​​​വാ​​​​ൻ സി​​​​ന്ദാ​​​​ബാ​​​​ദ് എ​​​​ന്ന പേ​​​​രി​​​​ൽ മൊ​​​ഴി​​​മാ​​​റ്റം ന​​​ട​​​ത്തി സം​​​വി​​​ധാ​​​നം ചെ​​​യ്തു. ആ​​​​മി​​​​ർ ഖാ​​​​ൻ, ഫ​​​​റ, അ​​​​രു​​​​ൺ ഭ​​​​ട്ട് എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു സി​​​നി​​​മാ​​​യി​​​ലെ താ​​​​ര​​​​ങ്ങ​​​​ൾ. പ്ര​​​ശ​​​സ്ത ന​​​​ട​​​​ൻ ഉ​​​​പേ​​​​ന്ദ്ര, സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ ദേ​​​​ശാ​​​​യി എ​​​​ന്നി​​​​വ​​​​രെ സി​​​​നി​​​​മാ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു കൈ​​​​പി​​​​ടി​​​​ച്ചു​​​​ന​​​​യി​​​​ച്ച​​​​ത് കാ​​​​ശി​​​​നാ​​​​ഥാ​​​​യി​​​​രു​​​​ന്നു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...