സെബാസ്റ്റ്യൻ വിൻസെന്‍റിനു ധീരതാ പുരസ്കാരം
സെബാസ്റ്റ്യൻ വിൻസെന്‍റിനു ധീരതാ പുരസ്കാരം
Friday, January 19, 2018 1:02 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ സ്വ​ദേ​ശി 12 വ​യ​സു​ള്ള സെ​ബാ​സ്റ്റ്യ​ൻ വി​ൻ​സെ​ന്‍റി​ന് ധീ​ര​ത​യ്ക്കു​ള്ള പു​ര​സ്കാ​രം. ഇ​തു​ൾ​പ്പ​ടെ ഏ​ഴ് പെ​ണ്‍കു​ട്ടി​ക​ളും പ​തി​നൊ​ന്നു ആ​ണ്‍കു​ട്ടി​ക​ൾ​ക്കും ഉ​ൾ​പ്പ​ടെ 18 കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ ധീ​ര​ത​യ്ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം. ജ​നു​വ​രി 24ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​ന്ത്രി ന​രേ​ന്ദ്ര മോ​ദി പുര സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ലും കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ, രാഷ്‌ട്രപ​തി​യും ധീ​ര​ത​ക്ക് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​രെ ആ​ദ​രി​ക്കും.

ധീ​ര​ത​യ്ക്കു​ള്ള ബാ​പ്പു ഗൈ​ധാ​നി പു​ര​സ്കാ​ര​മാ​ണു സെ​ബാ​സ്റ്റ്യ​ൻ വി​ൻ​സെ​ന്‍റി​നു ല​ഭി​ച്ച​ത്. ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​ൻ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ത​ന്‍റെ അ​തേ സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഭി​ജി​ത്തി​നെ സ്വ​ന്തം ജീ​വ​ൻ നോ​ക്കാ​തെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. 2016 ജൂ​ലൈ 19നാ​ണ് സം​ഭ​വം. പാ​ളം മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​ൻ വ​രു​ന്ന​ത് ക​ണ്ട് ഓ​ടി​യ​പ്പോ​ൾ അ​ഭി​ജി​ത്ത് ട്രാ​ക്കി​ൽ വീ​ണു. അ​ഭി​ജി​ത്തെി​ന്‍റെ മു​ക​ളി​ൽ സൈ​ക്കി​ളും ബാ​ഗും ഉ​ള്ള​തി​നാ​ൽ എ​ഴു​ന്നേ​ൽ​ക്കാ​നാ​യി​ല്ല. ഇ​ത് ക​ണ്ട വി​ൻ​സ​ന്‍റ് ട്രെ​യി​ൽ തൊ​ട്ട​ടു​ത്തെ​ത്തി​യി​ട്ടും സ്വ​ന്തം ജീ​വ​ൻ നോ​ക്കാ​തെ ത​ന്‍റെ സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ കാ​ഞ്ഞി​രം​ചി​റ പ​ഴ​ന്പാ​ശേ​രി ബി.​എ​ഫ് വി​ൻ​സെ​ന്‍റി​ന്‍റെ​യും മേ​രി ഗ്രേ​സി​യു​ടെ​യും മ​ക​നാ​ണ് സെ​ബാ​സ്റ്റ്യ​ൻ വി​ൻ​സെ​ന്‍റ്.


കു​ട്ടി​ക​ളു​ടെ ധീ​ര​ത​ക്ക് ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ പു​ര​സ്കാ​ര​മാ​യ ഭാ​ര​ത് അ​വാ​ർ​ഡ് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി നാ​സി​യ​ക്കാ​ണു ല​ഭി​ച്ച​ത്. ത​ന്‍റെ വീ​ടി​നു സ​മീ​പ​ത്ത് ന​ട​ക്കു​ന്ന ചൂ​താ​ട്ട ലോ​ബി​ക്കെ​തി​രെ പോ​രാ​ടി​യ​തി​നാ​ണ് നാ​സി​യെ അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.