ത്രിപുര, മേഘാലയ, നാഗാലാൻഡ് തെരഞ്ഞെടുപ്പ് അടുത്ത മാസം
ത്രിപുര, മേഘാലയ, നാഗാലാൻഡ് തെരഞ്ഞെടുപ്പ് അടുത്ത മാസം
Friday, January 19, 2018 1:02 AM IST
ന്യൂ​ഡ​ൽ​ഹി: ത്രി​പു​ര, മേ​ഘാ​ല​യ, നാ​ഗാ​ലാ​ൻ​ഡ് എ​ന്നീ വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത മാ​സം. ത്രി​പു​ര​യി​ൽ ഫെ​ബ്രു​വ​രി 18നും ​മേ​ഘാ​ല​യ​യി​ലും നാ​ഗാ​ലാ​ൻ​ഡി​ലും 27നു​മാ​ണ് വോ​ട്ടെ​ടു​പ്പ്.

മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വോ​ട്ടെ​ണ്ണ​ൽ ഒ​രു​മി​ച്ച് മാ​ർ​ച്ച് മൂ​ന്നി​നു ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ർ എ.​കെ. ജ്യോ​തി അ​റി​യി​ച്ചു.മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലും 60 വീ​തം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്. മേ​ഘാ​ല​യ​യി​ൽ മാ​ർ​ച്ച് ആ​റി​നും ത്രി​പു​ര​യി​ൽ മാ​ർ​ച്ച് 13നും ​നാ​ഗാ​ലാ​ൻ​ഡി​ൽ 14നും ​നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും. മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലും പെ​രു​മാ​റച്ചട്ടം ഇ​ന്ന​ലെ നി​ല​വി​ൽ വ​ന്ന​താ​യി ഇ​ല​ക്‌ഷൻ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ക​ർ​ണാ​ട​ക, മി​സോ​റാം, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ് സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ഈ ​വ​ർ​ഷം ന​ട​ക്കും.



ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.