അനധികൃതമായി പണം കൈവശംവച്ച ബാങ്ക് പ്രസ് ജീവനക്കാരൻ പിടിയിൽ
Saturday, January 20, 2018 12:43 AM IST
ദേ​​​വാ​​​സ്: അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ​​​ണം കൈ​​​വ​​​ശം​​​വ​​​ച്ച ബാ​​​ങ്ക് പ്ര​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ പി​​​ടി​​​യി​​​ൽ. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ദേ​​​വാ​​​സി​​​ലു​​​ള്ള ബാ​​​ങ്ക് നോ​​​ട്ട് പ്ര​​​സ് ( ബി​​​എ​​​ൻ​​​പി) സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ മ​​​നോ​​​ഹ​​​ർ വ​​​ർ​​​മ​​​യാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. 26.09 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ 200, 500 നോ​​​ട്ടു​​​ക​​​ൾ പോ​​​ലീ​​​സ് ഇ​​​യാ​​​ളി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്തു. വ​​​സ​​​തി​​​യി​​​ൽ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന 64 ല​​​ക്ഷ​​​ം രൂപയും പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി. സെക്യു​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു വ​​​ർ​​​മ പി​​​ടി​​​യി​​​ലാ​​​യ​​​ത്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...