­കേന്ദ്ര സാഹിത്യ പു​ര​സ്കാ​രതു​ക ജു​നൈ​ദി​ന്‍റെ അമ്മയ്ക്ക്: കെ.​പി. രാ​മ​നു​ണ്ണി
Tuesday, February 13, 2018 12:45 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദമി പു​ര​സ്കാ​രതു​ക, മു​സ്‌​ലിം ആ​യ​തി​ന്‍റെ പേ​രി​ൽ കൊ​ല്ല​പ്പെ​ട്ട ജു​നൈ​ദി​ന്‍റെ മാ​താ​വി​നു ന​ൽ​കു​മെ​ന്ന് കെ.​പി. രാ​മ​നു​ണ്ണി.

‘ദൈ​വ​ത്തി​ന്‍റെ പു​സ്ത​കം’ എ​ന്ന കൃ​തി​യാ​ണു പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. സാമുദാ​യി​ക അ​സ്വ​സ്ഥ​ത​ക​ൾ ഉ​ട​ലെ​ടു​ത്തുകൊ​ണ്ടി​രി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല സ​മൂ​ഹ​ത്തി​ലെ അ​വ​സ്ഥ​ക്കെ​തി​രേയാണ് ​പു​സ്ത​കം സം​സാ​രി​ക്കുന്നത്.

ത​ന്‍റെ കൃ​തി ഇ​ത്ത​ര​ത്തി​ൽ ഒ​രു സ​ന്ദേ​ശം ന​ൽ​കു​ന്ന​തുകൊ​ണ്ട് പു​ര​സ്കാ​രതു​ക​യി​ൽനി​ന്ന് മൂ​ന്നു രൂ​പ മാ​ത്രം എ​ടു​ത്തി​ട്ട് ബാ​ക്കി തു​ക മു​ഴു​വ​ൻ കൊ​ല്ല​പ്പെ​ട്ട ജു​നൈ​ദി​ന്‍റെ മാ​താ​വി​നു കൈ​മാ​റും എ​ന്നാ​ണു രാ​മ​നു​ണ്ണി പ​റ​ഞ്ഞ​ത്.


മു​സ്‌ലിം ആ​യ​തി​ന്‍റെ പേ​രി​ൽ ഹി​ന്ദു​ക്ക​ളാ​ൽ കൊ​ല്ല​പ്പെ​ട്ട​താ​ണ് ജു​നൈ​ദ്. ത​ന്‍റെ പു​ര​സ്കാ​രതു​ക ജു​നൈ​ദി​ന്‍റെ മാ​താ​വി​ന്‍റെ പാ​ദ​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നാ​ണു രാ​മ​നു​ണ്ണി പ​റ​ഞ്ഞ​ത്. പ​ശ്ചാ​ത്താ​പം യ​ഥാ​ർ​ഥ ഹൈന്ദവ പാ​ര​ന്പ​ര്യ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണെ​ന്നും താ​ൻ ഒ​രു യ​ഥാ​ർ​ഥ ഹി​ന്ദു​വാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഡ​ൽ​ഹി-​മ​ഥു​ര ട്രെ​യി​ൻ യാ​ത്രയ്​ക്കി​ടെ ജു​നൈ​ദ് എ​ന്ന പ​തി​നാ​റു​കാ​ര​ൻ ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച​ത്. ഒ​രുസം​ഘം ആ​ളു​ക​ൾ മു​സ്‌​ലിം എ​ന്നും, ബീ​ഫ് ക​ഴി​ക്കു​ന്ന​വ​ർ എ​ന്നും ആ​ക്രോ​ശി​ച്ച് ജു​നൈ​ദി​നെ​യും സ​ഹോ​ദ​ര​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...