കാർത്തി ചിദംബരത്തിനു വിദേശയാത്രയ്ക്ക് അനുമതി
കാർത്തി ചിദംബരത്തിനു വിദേശയാത്രയ്ക്ക് അനുമതി
Saturday, February 17, 2018 12:41 AM IST
ചെ​​​​​ന്നൈ: മു​​​​​തി​​​​​ർ​​​​​ന്ന കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് പി.​​​​​ചി​​​​​ദം​​​​​ബ​​​​​ര​​​​​ത്തി​​​​​ന്‍റെ മ​​​​​ക​​​​​ൻ കാ​​​​​ർ​​​​​ത്തി ചി​​​​​ദം​​​​​ബ​​​​​ര​​​​​ത്തി​​​​​നു വി​​​​​ദേ​​​​​ശ​​​യാ​​​ത്ര​​​യ്ക്കു മ​​​​​ദ്രാ​​​​​സ് ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി. ര​​​ണ്ട് ലു​​​​​ക്ക് ഔ​​​​​ട്ട് സ​​​​​ർ​​​​​ക്കു​​​​​ല​​​റു​​​ക​​​ൾ കാ​​​ർ​​​ത്തി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള​​​തി​​​നാ​​​ൽ യാ​​​ത്രാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന സി​​​ബി​​​ഐ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ വാ​​​ദം ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് ഇ​​​​​ന്ദി​​​​​രാ ബാ​​​​​ന​​​​​ർ​​​​​ജി​​​​​യും ജ​​​​​സ്റ്റീ​​​​​സ് അ​​​​​ബ്ദു​​​​​ൾ ഖു​​​​​ദ്ഹോ​​​​​സും അ​​​ട​​​ങ്ങു​​​ന്ന ബെ​​​ഞ്ച് നി​​​രാ​​​ക​​​രി​​​ച്ചു.

ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ​​​യാ​​​ണു യാ​​​ത്രാ​​​നു​​​മ​​​തി. 28ന് ​​​​​ഇ​​​​​ന്ത്യ​​​​​യി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്ത​​​ണം, പോ​​​കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് സി​​​ബി​​​ഐ​​​യെ ധ​​​രി​​​പ്പി​​​ക്ക​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഉ​​​പാ​​​ധി​​​ക​​​ൾ.


ഈ​​​മാ​​​സം 15 മു​​​​​ത​​​​​ൽ 28 വ​​​​​രെ​​ യു​​​​​കെ​​​​​യി​​​​​ലും ഫ്രാ​​​​​ൻ​​​​​സി​​​​​ലും സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം ന​​​​​ട​​​​​ത്താ​​​​​നാ​​​​​ണ് കാ​​​​​ർ​​​​​ത്തി കോ​​​​​ട​​​​​തി​​​​​യു​​​​​ടെ അ​​​​​നു​​​​​മ​​​​​തി തേ​​​​​ടി​​​​​യ​​​​​ത്. മാ​​​​​ർ​​​​​ച്ച് 15 നും 28 ​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ വീ​​​​​ണ്ടും വി​​​ദേ​​​ശ​​​യാ​​​ത്ര​​​യ്ക്ക് അ​​​നു​​​മ​​​തി​​​യും ചോ​​​ദി​​​ച്ചി​​​രു​​​ന്നു. വി​​​ദേ​​​ശ​​​നാ​​​ണ്യ​​​വി​​​നി​​​മ​​​യ​​​ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചു​​​വെ​​​ന്ന പേ​​​രി​​​ലാ​​​ണ് കാ​​​ർ​​​ത്തി​​​ക്കെ​​​തി​​​രേ സി​​​ബി​​​ഐ കേ​​​സ്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ലു​​​​​ക്ക് ഔ​​​​​ട്ട് സ​​​​​ർ​​​​​ക്കു​​​​​ല​​​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.