പിഎൻബി തട്ടിപ്പിനു പിന്നിൽ കണ്ടെത്തേണ്ടതു വന്പൻ സ്രാവുകളെ
Tuesday, February 20, 2018 1:01 AM IST
വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ൻ പ​റ്റാ​ത്ത​വ​ർ​ക്കു ചി​ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ചെ​യ്തുകൊ​ടു​ത്തി​രു​ന്ന സൗ​ക​ര്യ​മു​ണ്ട്. മു​ത​ലും പ​ലി​ശ​യും ചേ​ർ​ന്നു വ​രു​ന്ന തു​ക​യ്ക്കു പു​തി​യ വാ​യ്പ അ​നു​വ​ദി​ക്കു​ക. ഇ​ത​നു​വ​ദി​ക്കാ​ൻ ഏ​താ​നും ദി​വ​സ​ത്തേ​ക്ക് ആ​ദ്യ വാ​യ്പ പ​ലി​ശ സ​ഹി​തം അ​ട​ച്ചുതീ​ർ​ത്തി​രി​ക്ക​ണം. അ​തി​നു ചി​ല​പ്പോ​ൾ ബ്ലേ​ഡി​ൽ​നി​ന്നു വാ​യ്പ എ​ടു​ക്കേ​ണ്ടി​വ​രും.

അനായാസം പുതുക്കി

നീരവ് മോദിക്കും മെഹുൾ ചോക്സി ക്കും അ​തു​പോ​ലും വേ​ണ്ടി​വ​ന്നി​ല്ല. തി​രി​ച്ച​ട​വ് സ​മ​യ​മാ​കു​ന്പോ​ൾ പു​തി​യ സ​മ്മ​ത പ​ത്രം (ലെ​റ്റ​ർ ഓ​ഫ് അ​ണ്ട​ർ ടേ​ക്കിം​ഗ്) വാ​ങ്ങി​യാ​ൽ മ​തി. ആ​ദ്യം വാ​ങ്ങി​യ​ത് 50 കോ​ടി​യു​ടേ​താ​ണെ​ങ്കി​ൽ അ​ടു​ത്ത ത​വ​ണ 100 കോ​ടി​യു​ടെ. ആ​ദ്യ​ത്തേ​തി​ന്‍റെ അ​ട​വു​ തീ​ർ​ന്ന​ശേ​ഷം വ​ലി​യ തു​ക മി​ച്ചം.

പിഎൻബി ഡെപ്യൂട്ടി മാനേജർ ഗോ​കു​ൽ നാ​ഥ് ഷെ​ട്ടി​യും മ​റ്റു​ചി​ല​രും ഇ​തി​നു തു​ണ​നി​ന്നു. ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ, ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് 840 കോ​ടി രൂ​പ മോ​ദി -ചോ​ക്സി കൂ​ട്ടുകെ​ട്ട് ബാ​ങ്കി​ലു​ള്ള​വ​ർ​ക്കു ക​മ്മീ​ഷ​നാ​യി ന​ൽ​കി. ഇ​തു കേ​വ​ല​മൊ​രു ഡെ​പ്യൂ​ട്ടി മാ​നേ​ജ​രു​ടെ ചു​മ​ത​ല​യി​ൽ ന​ട​ന്ന​താ​വി​ല്ല എ​ന്ന​തി​ന്‍റെ സാ​ധ്യ​ത​യി​ലേ​ക്കാ​ണ് ഈ ​വ​ലി​യ ക​മ്മീ​ഷ​ൻ തു​ക വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

കെണി ബാങ്കിന്

ഓരോ തവണയും തിരിച്ചടയ്്ക്കാതെ വലിയ തുകയുടെ പുതിയ സമ്മതപത്രം വാങ്ങി ​ഇ​വ​ർ ചെ​ന്നെ​ത്തി​യ​താ​ണു 11,000 കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ കു​രു​ക്കി​ൽ. വാ​യ്പ​ക​ൾ പു​തു​ക്കിവ​ച്ചു പോ​കു​ന്ന​വ​ർ​ക്കു സാ​ധാ​ര​ണ പ​റ്റു​ന്ന​ കെ​ണി. പ​ക്ഷേ, ഇ​വി​ടെ കെ​ണി പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​നാ​യി. 36,000 ൽ ​പ​രം കോ​ടി രൂ​പ അ​റ്റ​മൂ​ല്യ​മു​ള്ള ബാ​ങ്കി​ന് 11,384 കോ​ടി രൂ​പ വ​ലി​യ ബാ​ധ്യ​ത​യാ​ണ്. ഓ​ഹ​രിവി​ല ഇ​ടി​ഞ്ഞ​തു​മൂ​ലം വ​രു​ന്ന മ​റ്റു ക്ഷ​ത​ങ്ങ​ൾ പു​റ​മേ.

മോ​ദി​യു​ടെ​യും ചോ​ക്സി​യു​ടെ​യും ക​ന്പ​നി​ക​ൾ​ക്കു പി​എ​ൻ​ബി ന​ൽ​കി​യ മറ്റു വാ​യ്പ​ക​ളും മ​റ്റു ഗാ​ര​ന്‍റി​ക​ളും ഇ​നി​യും തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​വ​യും ആ​യി​ര​ക്ക​ണ​ക്കി​നു കോ​ടി​ രൂ​പ​യു​ടേ​തു​ണ്ടാ​കും.

നോസ്ട്രോ അക്കൗണ്ട്

െവായ്പാ അക്കൗണ്ട്, ക്രെഡിറ്റ് ലിമിറ്റ്, ഈട് തുടങ്ങി നിരവധി കാര്യങ്ങൾ ഉണ്ടെങ്കി​ലേ സാധാരണ ഒ​രാ​ൾ​ക്കു ബാ​ങ്കി​ൽ​നി​ന്നു വാ​യ്പ എ​ടു​ക്കാ​നാ​വൂ. വി​ദേ​ശ​നാ​ണ​യ വാ​യ്പ​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ വ്യ​വ​സ്ഥ​ക​ൾ ഉ​ണ്ട്. ഇ​തൊ​ന്നു​മി​ല്ലാ​തെ വ​ർ​ഷ​ങ്ങ​ളോ​ളം മോ​ദി - ചോ​ക്സി​മാ​ർ​ക്ക് സ​മ്മ​ത​പ​ത്ര​ത്തി​ന്‍റെ മ​റ​വി​ൽ പ​ണം കി​ട്ടി​യി​രു​ന്ന​ത് എ​ങ്ങ​നെ?

ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ളു​ടെ വി​ദേ​ശ​ശാ​ഖ​ക​ൾ വ​ഴി​യാ​യി​രു​ന്നു ഈ​ ഇട​പാ​ട്. പി​എ​ൻ​ബി​യു​ടെ സ​മ്മ​ത​പ​ത്രം ഉ​പ​യോ​ഗി​ച്ച് മ​റ്റു ബാ​ങ്കു​ക​ളി​ൽ​നി​ന്നു വാ​യ്പ എ​ടു​ക്കു​ന്നു. അ​തി​ന്‍റെ ബാ​ധ്യ​ത വ​രു​ന്ന​ത് പി​എ​ൻ​ബി​ക്ക് വിദേശ ബാ​ങ്ക് ശാ​ഖ​കളിലുള്ള നോ​സ്ട്രോ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് (വി​ദേ​ശ​ത്ത് മ​റ്റു ബാ​ങ്കു​ക​ളു​ടെ ശാ​ഖ​ക​ളി​ൽ ഒ​രു ബാ​ങ്ക് തു​ട​ങ്ങു​ന്ന വി​ദേ​ശ നാ​ണ​യ അ​ക്കൗ​ണ്ടു​ക​ളാ​ണു നോ​സ്ട്രോ അ​ക്കൗ​ണ്ടു​ക​ൾ). അ​തി​ന്‍റെ വി​വ​രം ബാ​ങ്കി​ലെ ആ​ഭ്യ​ന്ത​ര ഓ​ഡി​റ്റ് വി​ഭാ​ഗ​വും സ്റ്റാ​ച്യൂ​ട്ടറി ഓ​ഡി​റ്റ് സ്ഥാ​പ​ന​വും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഓ​ഡി​റ്റ​ർ​മാ​രും ക​ണ്ടി​ല്ല.


വ​ന്പ​ൻ സ്രാ​വു​ക​ൾ

ഈ ​മൂ​ന്നു​ത​ല പ​രി​ശോ​ധ​ന​യും അ​തിജീ​വി​ക്കാ​ൻ​ വ​ലി​യ ചെ​ല​വ് വേ​ണ്ടി​വ​ന്നി​രി​ക്കും. ഗോ​കു​ൽ നാ​ഥ് ഷെ​ട്ടി ത​നി​യേ ആ​യി​രി​ക്കി​ല്ല ക​മ്മീ​ഷ​ൻ തു​ക കൈ​യി​ലാ​ക്കി​യ​ത്. അ​തി​ന്‍റെ സിം​ഹ​ഭാ​ഗ​വും വ​ന്പ​ൻ സ്രാ​വു​ക​ൾക്കായിരുന്നിരിക്കണം. അ​വരുടെ തണ ലിലാകും മൂ​ന്നു​വ​ർ​ഷം കൂ​ടു​ന്പോ​ൾ ജോ​ലി​മാ​റ്റം വേ​ണ്ട ബാ​ങ്കി​ൽ ഷെ​ട്ടി ഏ​ഴു കൊ​ല്ലം ഒ​രേ ക​സേ​ര​യി​ൽ ഇ​രു​ന്ന​ത്. 840 കോ​ടി രൂ​പ​യു​ടെ ക​മ്മീ​ഷ​ൻ ഏ​താ​യാ​ലും ഷെ​ട്ടി​യു​ടെ ജീ​വി​ത​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​മി​ല്ല.

ല​ളി​ത​ജീ​വി​തം

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മും​ബൈ​യി​ൽ ഗോരെ ഗാ​വി​ന​ടു​ത്ത് ഒ​ാസോ​ൺ കോം​പ്ല​ക്സ് എ​ന്ന ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലാ​ണു ഷെ​ട്ടി​യും കു​ടും​ബ​വും താമസിച്ചിരുന്നത്. ഫ്ളാ​റ്റി​നു വി​ല 2005-ൽ 45 ല​ക്ഷം രൂ​പ. ഭാ​ര്യ ഇ​ന്ത്യ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​രി. ര​ണ്ടു പു​ത്ര​ന്മാ​ർ വി​ദ്യാ​ർ​ഥി​ക​ൾ. ഓ​ഫീ​സി​ലേ​ക്കു പോ​കാ​ൻ ഒ​രു കി​ലോ​മീ​റ്റ​ർ ഓ​ട്ടോ​റി​ക്ഷ​യാ​ത്ര. തു​ട​ർ​ന്ന് 25 കി​ലോ​മീ​റ്റ​ർ ട്രെ​യി​ൻ യാ​ത്ര.

ഷെ​ട്ടി ചെ​ല​വു ചു​രു​ക്കി​യാ​ണു ജീ​വി​ച്ചു​പോ​ന്ന​ത്. റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗ​ങ്ങ​ൾ​ക്കൊ​ന്നും പോ​കാ​റി​ല്ല. ആ​രു​മാ​യും വ​ലി​യ അ​ടു​പ്പ​മി​ല്ല. നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന വാ​ഗ​ൺ ആ​ർ കാ​റി​നു പു​റ​മേ ഈ​യി​ടെ ഒ​രു ഹോ​ണ്ട​ സി​റ്റി എ​ടു​ത്തു.ഇ​ങ്ങ​നെ​യൊ​രാ​ൾ വ​ലി​യ ത​ട്ടി​പ്പുവീ​ര​നോ അ​തി​ന്‍റെ വ​ലി​യ ഗു​ണ​ഭോ​ക്താ​വോ ആ​ണെ​ന്ന് അ​യ​ൽ​ക്കാ​ർ സം​ശ​യി​ച്ചി​ട്ടേ​യി​ല്ല.

പി​ന്നി​ൽ ഉ​ന്ന​ത​ർ

അ​പ്പോ​ൾ ത​ട്ടി​പ്പി​നു പി​ന്നി​ൽ വ​ന്പ​ന്മാ​ർ ഉ​ണ്ട്. അ​വ​ർ ആ​ര്?
അ​ല​ഹാ​ബാ​ദ് ബാ​ങ്കി​ൽ​നി​ന്ന് ചോ​ക്സി​യു​ടെ ഗീ​താ​ഞ്ജ​ലി ജെം​സ് 1500 കോ​ടി​യു​ടെ വാ​യ്പ തേ​ടി​യ​പ്പോ​ൾ അ​തി​നെ എ​തി​ർ​ത്ത സ്വ​ത​ന്ത്ര​ഡ​യ​റ​ക്‌​ട​ർ​ക്കു രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്നു. അ​ന്നു വാ​യ്പ അ​നു​വ​ദി​ക്കാ​ൻ ഉ​ത്സാ​ഹി​ച്ച ബാ​ങ്ക് സി​എം​ഡി ശു​ഭ​ല​ക്ഷ്മി പാ​ൻ​സെ പി​ന്നീ​ട് ബാ​ങ്ക് ബോ​ർ​ഡു​ക​ളു​ടെ ഭ​ര​ണം വി​ല​യി​രു​ത്താ​നു​ള്ള റിസർവ് ബാ​ങ്കി​ന്‍റെ ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യി.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​നു മി​ക​ച്ച വി​ജി​ല​ൻ​സി​നു​ള്ള​അ​വാ​ർ​ഡ് കേ​ന്ദ്ര വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണു ന​ൽ​കി​യ​ത്. ആ ​സ​മ​യ​ത്തും സ​ഹ​സ്ര​കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് തു​ട​ർ​ന്നു​പോ​ന്നു.

ഗീ​താ​ഞ്ജലി ഗ്രൂ​പ്പി​നും നീ​ര​വ് മോ​ദി​ക്കും പിഎൻബി ഉന്നതർക്കും വ​ലി​യ സം​ര​ക്ഷ​ക​ർ ഉ​ണ്ടാ​യി​രു​ന്നു. അ​വ​ർ ഇ​തു​വ​രെ അ​ന്വേ​ഷ​ണപ​രി​ധി​യി​ൽ വ​ന്നി​ട്ടി​ല്ല. വ​രു​മെ​ന്നു ക​രു​താ​നും മാ​ർ​ഗ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.