ലതിക സുഭാഷ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ
ലതിക സുഭാഷ്  മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ
Tuesday, February 20, 2018 1:01 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹി​ളാ കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ല​തി​ക സു​ഭാ​ഷി​നെ നി​യ​മി​ച്ചു. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത്. മ​ഹി​ളാ കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബി​ന്ദു കൃ​ഷ്ണ കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​യാ​യി ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് പു​തി​യ നി​യ​മ​നം.

കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ മാ​ട​പ്പാ​ട് പ​രേ​ത​നാ​യ ആ​ർ. പ​ര​മേ​ശ്വ​ര​ൻ നാ​യ​രു​ടെ മ​ക​ളാ​യ ല​തി​ക സു​ഭാ​ഷ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ്. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ കെ.​ആ​ർ. സു​ഭാ​ഷി​ന്‍റെ ഭാ​ര്യ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.