‘മാണിക്യമലരായ പൂവി’ക്കു കേസില്ല
‘മാണിക്യമലരായ പൂവി’ക്കു കേസില്ല
Thursday, February 22, 2018 1:24 AM IST
ന്യൂ​ഡ​ൽ​ഹി: മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഒ​രു അ​ഡാ​ർ ല​വ് എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും ന​ടി​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത​തു സു​പ്രീംകോ​ട​തി സ്റ്റേ ​ചെ​യ്തു. പാ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി ഒ​രി​ട​ത്തും കേ​സെ​ടു​ക്ക​രു​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. കേ​സി​ൽ തെ​ലു​ങ്കാ​ന, മ​ഹാ​രാ​ഷ്‌ട്ര സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ​യ​യ്ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

‘മാ​ണി​ക്യമ​ല​രാ​യ പൂ​വി’... എ​ന്ന ഗാ​നം മു​സ്‌​ലിം സ​മു​ദാ​യ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്ന് ആ​രോ​പി​ച്ചു​ള്ള പ​രാ​തി​യി​ൽ ഹൈ​ദ​രാ​ബാ​ദി​ലും മ​ഹാ​രാഷ്‌ട്രയിലും കേ​സെ​ടു​ത്ത​തി​നെ​തി​രേ ന​ടി പ്രി​യ പ്ര​കാ​ശ് വാ​ര്യ​രും സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു​വും ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് സു​പ്രീംകോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ച​ല​ച്ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ണ​ൽ ഗാ​ന​ത്തി​ന്‍റെ പേ​രി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ടം 200 പ്ര​കാ​രം കേ​സെ​ടു​ത്ത​ത് നി​യ​മ വി​രു​ദ്ധ​വും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ലം​ഘ​ന​വുമാ​ണെ​ന്നു ഹ​ർ​ജി​ക്കാ​ർ​ക്കു വേ​ണ്ടി ഹാ​രി​സ് ബീ​രാ​ൻ വാ​ദി​ച്ചു. നാ​ല്പ​തി​ലേ​റെ വ​ർ​ഷ​ങ്ങ​ളാ​യി മ​ല​യാ​ള​ത്തി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള പാ​ട്ടാ​ണി​തെ​ന്നും കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ പാ​ട്ടി​നെ​തി​രേ നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന ചോ​ദ്യ​മാ​ണ് മൂ​ന്നം​ഗ ബെ​ഞ്ച് ഉ​ന്ന​യി​ച്ച​ത്. ഇ​തി​ന് പ​ല പ​രാ​തി​ക​ൾ വച്ച് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നു ഹ​ർ​ജി​ക്കാ​ർ മ​റു​പ​ടി ന​ൽ​കി.

പാ​ട്ട് ഇം​ഗ്ലീ​ഷി​ലേ​ക്കു ത​ർ​ജ​മ ചെ​യ്ത​തു വാ​യി​ച്ചു നോ​ക്കു​ക​യും നാ​യി​ക​യ​ല്ല പാ​ട്ടെ​ഴു​തി​യ​തെ​ന്നു വി​ല​യി​രു​ത്തു​ക​യും ചെ​യ്ത കോ​ട​തി, സം​വി​ധാ​യ​ക​നും ന​ടി​ക്കു​മെ​തി​രാ​യ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ കോ​ട​തി പി​ന്നീ​ട് വാ​ദം കേ​ൾ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.