ബാർ കോഴ: സിബിഐ അന്വേഷണമില്ല
ബാർ കോഴ: സിബിഐ അന്വേഷണമില്ല
Saturday, February 24, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ർ കോ​ഴ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​സി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ച ശേ​ഷം എ​ന്തെ​ങ്കി​ലും ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ൽ ഉ​ചി​ത​മാ​യ കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ ര​ഞ്ജ​ൻ ഗൊ​ഗോ​യി, ആ​ർ. ഭാ​നു​മ​തി എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

മു​ൻ മ​ന്ത്രി കെ.​എം. മാ​ണി​ക്കെ​തി​രേ സി​ബി​ഐ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് നോ​ബി​ൾ മാ​ത്യു​വാ​ണ് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വാ​യ മാ​ണി​ക്കെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണം വി​ജി​ല​ൻ​സ് വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നും വേ​ണ്ട​ത്ര തെ​ളി​വു​ക​ളും സാ​ക്ഷി​മൊ​ഴി​ക​ളും ഉ​ണ്ടാ​യി​ട്ടും വി​ജി​ല​ൻ​സ് പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി നോ​ബി​ൾ മാ​ത്യു​വി​നു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വി​ക്രം​ജി​ത്ത് ബാ​ന​ർ​ജി​യും പി. ​പ്ര​ശാ​ന്തും പ്രാ​ഥ​മി​ക വാ​ദം ന​ട​ത്തി​യെ​ങ്കി​ലും കോ​ട​തി കൂ​ടു​ത​ൽ വാ​ദ​ത്തി​ലേ​ക്കു ക​ട​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല.


വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ർ​ജി​യി​ലെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി ഹ​ർ​ജി ത​ള്ളു​ന്ന​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു കേ​ട്ടി​ട്ടും കൂ​ടു​ത​ൽ വാ​ദ​ത്തി​നു മു​തി​ർ​ന്ന നോ​ബി​ൾ മാ​ത്യു​വി​നോ​ടു താ​ങ്ക​ൾ അ​ഭി​ഭാ​ഷ​ക​നാ​ണോ എ​ന്നു കോ​ട​തി ചോ​ദി​ക്കു​ക​യും ചെ​യ്തു. ഹ​ർ​ജി നേ​ര​ത്തേ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ബാ​ർ കോ​ഴ കേ​സി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ വി​ജി​ല​ൻ​സി​ന് ഹൈ​ക്കോ​ട​തി അ​ടു​ത്തി​ടെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.