നീരവ് മോദിയുടെ 523 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
നീരവ് മോദിയുടെ 523 കോടിയുടെ  സ്വത്തുക്കൾ കണ്ടുകെട്ടി
Sunday, February 25, 2018 1:25 AM IST
മും​​​​​ബൈ-​​​​​ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പ​​​​​ഞ്ചാ​​​​​ബ് നാ​​​​​ഷ​​​​​ണ​​​​​ൽ ബാ​​​​​ങ്കി​​​​​ൽ (പി​​​​​എ​​​​​ൻ​​​​​ബി)​​​​നി​​​​ന്ന് 11,400 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ പ​​​​​ണ​​​​​ത്ത​​​​​ട്ടി​​​​​പ്പ് ന​​​​​ട​​​​​ത്തി രാ​​​​​ജ്യം വി​​​​​ട്ട വ​​​​​ജ്ര​​​​​വ്യാ​​​​​പാ​​​​​രി നീ​​​​​ര​​​​​വ് മോ​​​​​ദി​​​​​യു​​​​​ടെ ആ​​​​​ഡം​​​​​ബ​​​​​ര ഫ്ളാ​​​​​റ്റും ഫാം ​​​​​ഹൗ​​​​​സും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 523 കോ​​​​​ടി രൂ​​​​​പ വി​​​​​ല​​​​​വ​​​​​രു​​​​​ന്ന 21 വ​​​​​സ്തു​​​​​വക​​​​​കൾ എ​​​​​ൻ​​​​​ഫോ​​​​​ഴ്സ്മെ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റ് (ഇ​​​​​ഡി) ക​​​​​ണ്ടു​​​​​കെ​​​​​ട്ടി.

പ​​​​​ണ​​​​​ത്ത​​​​​ട്ടി​​​​​പ്പ് നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം വ​​​​​സ്തു​​​​​ക​​​​​ൾ ക​​​​​ണ്ടു​​​​​കെ​​ട്ടാ​​നു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച​​​​​താ​​​​​യി അ​​​​​ന്വേ​​​​​ഷ​​​​​ണംസം​​​​​ഘം അ​​​​​റി​​​​​യി​​​​​ച്ചു. 81.16 കോ​​​​​ടി രൂ​​​​​പ വി​​​​​ല​​​​​യു​​​​​ള്ള ആ​​ഡം​​​​​ബ​​​​​ര ഫ്ളാ​​​​​റ്റ്, സ​​​​​മു​​​​​ദ്ര​​​​​ത്തി​​​​​ന് അ​​​​​ഭി​​​​​മു​​​​​ഖ​​​​​മാ​​​​​യി മും​​​​​ബൈ വ​​​​​ർളി​​​​​യി​​​​​ലു​​​​​ള്ള 15.45 കോ​​​​​ടി രൂ​​​​​പ വി​​​​​ല​​​​​യു​​​​​ള്ള സ​​​​​മു​​​​​ദ്ര മ​​​​​ഹ​​​​​ൽ അ​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റ് എ​​​​​ന്നി​​​​​വ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​ നീ​​​​​ര​​​​​വ് മോ​​​​​ദി ആ​​​​​ൻ​​​​​ഡ് ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള 21 സ്ഥാ​​​​​വ​​​​​ര​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളാ​​​​​ണ് ക​​​​​ണ്ടു​​​​​കെ​​​​​ട്ടി​​​​​യ​​​​​ത്. ഇ​​​​​തി​​​​​ൽ ആ​​​​​റു വ​​​​​സ​​​​​തി​​​​​ക​​​​​ൾ, പ​​​​​ത്ത് ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ൾ, പൂ​​​​​ന​​​​​യി​​​​​ലെ ര​​​​​ണ്ട് ഫ്ളാ​​​​​റ്റു​​​​​ക​​​​​ൾ, സോ​​​​​ളാ​​​​​ർ പ്ലാ​​​​​ന്‍റ്, അ​​​​​ലി​​​​​ബാ​​​​​ഗി​​​​​ലെ ഫാം ​​​​​ഹൗ​​​​​സ്, അ​​​​​ഹ​​​​​മ്മ​​​​​ദ്ന​​​​​ഗ​​​​​ർ ക​​​​​ർ​​​​​ജാ​​​​​തി​​​​​ലെ 135 ഏ​​​​​ക്ക​​​​​ർ ഭൂ​​​​​മി എ​​​​​ന്നി​​​​​വ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. ഇ​​​​​വ​​​​​യ്ക്കെ​​​​​ല്ലാം കൂ​​​​​ടി 523.72 കോ​​​​​ടി രൂ​​​​​പ വി​​​​​പ​​​​​ണി​​വി​​​​​ല വ​​​​രും.

മോ​​​​​ദി​​​​​യു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള ര​​​​​ത്ന​​​​​ങ്ങ​​​​​ൾ, വ്ര​​​​​ജം, ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ, ഓ​​​​​ഹ​​​​​രി​​​​​ക​​​​​ൾ, ബാ​​​​​ങ്ക് നി​​​​​ക്ഷേ​​​​​പം, കാ​​​​​റു​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ ഫെ​​​​​ബ്രു​​​​​വ​​​​​രി 14ന് ​​​​​പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു.


ഇ​​​​​ഡി ക​​​​​ണ്ടു​​​​​കെ​​​​​ട്ടി​​​​​യ പൂ​​​​​ന ഹ​​​​​ഡ​​​​​പ്സാ​​​​​റി​​​​​ലു​​​​​ള്ള ഫ്ളാ​​​​​റ്റു​​​​​ക​​​​​ൾ മോ​​​​​ദി​​​​​യു​​​​​ടെ​​​​​യും ഭാ​​​​​ര്യ ആ​​​​​മി​​​​​യു​​​​​ടെ​​​​​യും ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള​​​​​താ​​​​​ണ്. മും​​​​​ബൈ​​​​​യി​​​​​ലെ ഫ്ളാ​​​​​റ്റ്സ​​​​​മു​​​​​ച്ച​​​​​യ​​​​​വും ഓ​​​​​പേ​​​​​റ ഹൗ​​​​​സ് മേ​​​​​ഖ​​​​​ല​​​​​യും മോ​​​​​ദി​​​​​യു​​​​​ടെ വ​​​​​ജ്ര​​​​​സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ ഫ​​​​​യ​​​​​ർ​​​​​സ്റ്റാ​​​​​ർ​​​​​ട്ട​​​​​ർ ഡ​​​​​യ​​​​​മ​​​​​ണ്ട് ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ പ്രൈ​​​​​വ​​​​​റ്റ് ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലാ​​​​​ണ്. നീ​​​​​ര​​​​​വ് മോ​​​​​ദി ട്ര​​​​​സ്റ്റി​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലാ​​​​​ണ് 42.70 കോ​​​​​ടി രൂ​​​​​പ വി​​​​​ല​​​​​വ​​​​​രു​​​​​ന്ന ഫാം ​​​​​ഹൗ​​​​​സും അ​​​​​ഹ​​​​​മ്മ​​​​​ദ്ന​​​​​ഗ​​​​​റി​​​​​ലെ 70 കോ​​​​​ടി രൂ​​​​​പ വി​​​​​ല​​​​​വ​​​​​രു​​​​​ന്ന 53 ഏ​​​​​ക്ക​​​​​ർ സോ​​​​​ളാ​​​​​ർ പ​​​​​ട​​​​​വും. മാ​​​​​ർ​​​​​ക് ബി​​​​​സി​​​​​ന​​​​​സ് എ​​​​​ന്‍റ​​​​​ർ​​​​​പ്രൈ​​​​​സ​​​​​സി​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​ണ് 80 കോ​​​​​ടി രൂ​​​​​പ വി​​​​​ല​​​​​വ​​​​​രു​​​​​ന്ന ര​​​​​ണ്ട് ഓ​​​​​ഫീ​​​​​സ് കെ​​​​​ട്ടി​​​​​ടം.

കേ​​​​​സി​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ 6,393 കോ​​​​​ടി രൂ​​​​​പ വി​​​​​ല​​​​​വ​​​​​രു​​​​​ന്ന ആ​​​​​സ്തി​​​​​ക​​​​​ൾ ഇ​​​​​ഡി ക​​​​​ണ്ടുകെ​​​​​ട്ടി​​​​​യി​​​​​ട്ടു​​​​​ണ്ട്.
ഇ​​​​തി​​​​നി​​​​ടെ, നീ​​​​​ര​​​​​വ് മോ​​​​​ദി, ആ​​​​​മി, മോ​​​​​ദി​​​​​യു​​​​​ടെ അ​​​​​മ്മാ​​​​​വ​​​​​നും ഗീ​​​​​താ​​​​​ഞ്ജ​​​​​ലി ജെം ​​​​​പ്ര​​​​​മോ​​​​​ട്ട​​​​​റു​​​​​മാ​​​​​യ മെ​​​​​ഹു​​​​​ൽ ചോ​​​​​ക്സി എ​​​​​ന്നി​​​​​വ​​​​​ർ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ഹാ​​​​​ജ​​​​​രാ​​​​​ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് എ​​​​​ൻ​​​​​ഫോ​​​​​ഴ്സ്മെ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റ് സ​​​​​മ​​​​​ൻ​​​​​സ് അ​​​​​യ​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.