പാലിൽ മായം: മൂന്നു വർഷം തടവിനു മഹാരാഷ്‌ട്ര നിയമം കൊണ്ടുവരുന്നു
Wednesday, March 14, 2018 12:23 AM IST
മും​​ബൈ: പാ​​ലി​​ൽ മാ​​യം ചേ​​ർ​​ക്കു​​ന്ന​​വ​​ർ​​ക്കു മൂ​​ന്നു വ​​ർ​​ഷം വ​​രെ ത​​ട​​വ് ന​​ല്കു​​ന്ന നി​​യ​​മം മ​​ഹാ​​രാ​​ഷ്‌​​ട്ര സ​​ർ​​ക്കാ​​ർ കൊ​​ണ്ടു​​വ​​രു​​ന്നു. പാ​​ലി​​ൽ മാ​​യം ചേ​​ർ​​ക്കു​​ന്ന​​തു ജാ​​മ്യമില്ലാത്ത കു​​റ്റ​​മാ​​ക്കി നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ത്താ​​നാ​​ണു സ​​ർ​​ക്കാ​​രി​​ന്‍റെ നീ​​ക്കം. ഭ​​ക്ഷ്യമ​​ന്ത്രി ഗി​​രീ​​ഷ് ബാ​​പ​​ത് ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ബി​​ജെ​​പി എം​​എ​​ൽ​​എ അ​​മി​​ത് സ​​താ​​മി​​ന്‍റെ ശ്ര​​ദ്ധ ക്ഷ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സി​​നു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.​​നി​​ല​​വി​​ൽ പാ​​ലി​​ൽ മാ​​യം ചേ​​ർ​​ത്താ​​ൽ ആ​​റു മാ​​സം ത​​ട​​വു​​കി​​ട്ടു​​ന്ന കു​​റ്റ​​മാ​​ണ്. ജാ​​മ്യം ല​​ഭി​​ക്കു​​ക​​യും ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.