ചിരട്ടപ്പാലിന് ബിഐഎസ്: കേന്ദ്രത്തിനു നിവേദനം
ചിരട്ടപ്പാലിന് ബിഐഎസ്: കേന്ദ്രത്തിനു നിവേദനം
Wednesday, March 14, 2018 12:23 AM IST
ന്യൂ​ഡ​ൽ​ഹി: റ​ബ​ർ ചി​ര​ട്ട​പ്പാ​ലി​ന് ഗു​ണ​നി​ല​വാ​ര​ത്തി​നു​ള്ള ബി​ഐ​എ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നു പിന്മാറ​ണ​മെ​ന്ന് കേ​ന്ദ്ര​വാ​ണി​ജ്യ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ചി​ര​ട്ട​പ്പാ​ലി​ന് ബി​ഐ​എ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച യോ​ഗം ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് 23ന് ​കൊ​ച്ചി​യി​ൽ യോ​ഗം വി​ളി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​വേ​ദ​നം.

റ​ബ​ർ ചി​ര​ട്ട​പ്പാ​ലി​ന് ഗു​ണ​നി​ല​വാ​ര മു​ദ്ര​യാ​യ ബി​ഐ​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ കി​ലോ​യ്ക്ക് 30 രൂ​പ​യ്ക്കു വ​രെ വ​ൻ​തോ​തി​ൽ ഇ​തു ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ക​ഴി​യും. ഒ​രു കി​ലോ റ​ബ​റി​ന്‍റെ രാ​ജ്യ​ത്തെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് 150 രൂ​പ​യാ​കു​ന്പോ​ഴാ​ണ് കു​റ​ഞ്ഞ വി​ല​യ്ക്ക് ചി​ര​ട്ട​പ്പാ​ൽ രാ​ജ്യ​ത്തേ​ക്ക് വ​രാ​നു​ള്ള അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്. ഇ​തോ​ടെ റ​ബ​ർ മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച പൂ​ർ​ണ​മാ​കു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി ചൂ​ണ്ടി​ക്കാ​ട്ടി.

ചി​ര​ട്ട​പ്പാ​ലി​ന് ബി​ഐ​എ​സ് ഏ​ർ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നു ര​ണ്ടു വ​ർ​ഷം മു​ന്പ് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. ഗു​ണ​മേന്മ ഉ​റ​പ്പാ​ക്കാ​നാ​വാ​ത്ത​തു മൂ​ല​വും ഏ​കീ​കൃ​ത സ്വ​ഭാ​വം ഇ​ല്ലാ​ത്ത​തി​നാ​ലും ആ​ർ​എ​സ്എ​സ് നാ​ല്, അ​ഞ്ച് എ​ന്നീ ഗ്രേ​ഡു​ക​ളി​ൽ ത​രം​തി​രി​ക്കു​ക എ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ലും ആ​ണ് അ​ന്ന് തീ​രു​മാ​നം ഉ​പേ​ക്ഷി​ച്ച​ത്.


വേ​ണ്ട രീ​തി​യി​ൽ സം​സ്ക​രി​ക്കാ​ത്ത​തി​നാ​ൽ ത​ന്നെ മ​നു​ഷ്യ​നും മ​റ്റു ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ഹാ​നി​ക​ര​മാ​യ രോ​ഗാ​ണു​ക്ക​ൾ പ​ക​രു​ന്ന​തി​നും ചി​ര​ട്ട​പ്പാ​ലി​ന്‍റെ ഇ​റ​ക്കു​മ​തി കാ​ര​ണ​മാ​കും. മ​നു​ഷ്യ​നും ഇ​ത​ര ജീ​വ​ജാ​ല​ങ്ങ​ളു​ടെയും ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി നി​രോ​ധി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി അ​ന്താ​രാ​ഷ്‌ട്ര ഉ​ട​ന്പ​ടി​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു. പ​രി​സ്ഥി​തി​ക്കും ജൈ​വ​സു​ര​ക്ഷ​യ്ക്കും ഹാ​നി​ക​ര​മാ​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ളും പ്രാ​ബ​ല്യ​ത്തി​ലു​ണ്ട്. ഇ​വ​യെ​ല്ലാം ത​മ​സ്ക​രി​ച്ചു കൊ​ണ്ടാ​ണ് ചി​ര​ട്ട​പ്പാ​ലി​ന് ബി​ഐ​എ​സ് ഏ​ർ​പ്പെ​ടു​ത്തി ഇ​റ​ക്കു​മ​തി ചെ​യ്ത് റ​ബ​ർ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന​തി​ന് ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.