അമിതാഭ് ബച്ചനു ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം; വിദഗ്ധ സംഘം പരിശോധിച്ചു
Wednesday, March 14, 2018 12:23 AM IST
ജോ​​​​ധ്പു​​​​ർ/​​​​ന്യൂ​​​​ഡ​​​​ൽ​​​​ഹി: ത​​​​ഗ്സ് ഓ​​​​ഫ് ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ എ​​​​ന്ന സി​​​​നി​​​​മ​​​​യു​​​​ടെ ഷൂ​​​​ട്ടിം​​​​ഗി​​​​നി​​​​ടെ ദേ​​​​ഹാ​​​​സ്വാ​​​​സ്ഥ്യം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട മെ​​​​ഗാ​​​​സ്റ്റാ​​​​ർ അ​​​​മി​​​​താ​​​​ഭ് ബ​​​​ച്ച​​​​നെ മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ വി​​​​ദ​​​​ഗ്ധ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ര​​​​ട​​​​ങ്ങി​​​​യ സം​​​​ഘം രാ​​​ജ​​​സ്ഥാ​​​നി​​​ലെ ജോ​​​ധ്പു​​​രി​​​ലെ​​​ത്തി പ​​​​രി​​​​ശോ​​​​ധി​​​​ച്ചു.

സ്വ​​​കാ​​​ര്യ​​​വി​​​മാ​​​ന​​​ത്തി​​​ൽ ജ​​യ്പു​​​രി​​​ലെ​​​ത്തി​​​യ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​വി​​​ടെ​​​നി​​​ന്ന് ഷൂ​​​ട്ടിം​​​ഗ് ന​​​ട​​​ക്കു​​​ന്ന ജോ​​​ധ്പു​​​രി​​​ലേ​​​ക്കു വാ​​​ഹ​​​നം വി​​​ട്ടുന​​​ല്കി​​​യി​​​രു​​​ന്നു. ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​നാ​​​യി ബി​​​ഗ്‌​​​ബി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത വേ​​​ഷ​​​മാ​​​ണു വി​​​ല്ല​​​നാ​​​യ​​​ത്. ക​​​ഴു​​​ത്തി​​​നും ന​​​ട്ടെ​​​ല്ലി​​​നു​​​മാ​​​ണു വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ബ​​​ച്ച​​​നു ഡോ​​​ക്ട​​​ർ​​​മാ​​​ർ ഒ​​​രു​​​ദി​​​വ​​​സ​​​ത്തെ വി​​​ശ്ര​​​മം അ​​​നു​​​വ​​​ദി​​​ച്ചു. ഷൂ​​​ട്ടിം​​​ഗ് രാ​​​ത്രി​​​വ​​​രെ നീ​​​ളു​​​ന്ന​​​തും ആ​​​രോ​​​ഗ്യ​​​നി​​​ല മോ​​​ശ​​​മാ​​​കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ പ​​​റ​​​ഞ്ഞു.


ആ​​​​മി​​​​ർ ഖാ​​​​ൻ, ക​​​​ത്രീ​​​​ന കൈ​​​​ഫ്, ഫാ​​​​ത്തി​​​​മ സ​​​​ന ഷേ​​​​ഖ് എ​​​​ന്നി​​​​വ​​​​രാ​​​​ണു ബ​​​​ച്ച​​​​നൊ​​​​പ്പം ത​​​ഗ്സ് ഓ​​​ഫ് ഹി​​​ന്ദു​​​സ്ഥാ​​​നി​​​ൽ പ്ര​​​​ധാ​​​​ന ​​​​വേ​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. ധൂം3 ​​​​സി​​​​നി​​​​മ‍യു​​​​ടെ ഡ​​​​യ​​​​റ​​​​ക്ട​​​​ർ വി​​​​ജ​​​​യ് കൃ​​​​ഷ്ണ ആ​​​​ചാ​​​​ര്യ​​​​യാ​​​​ണ് സി​​​​നി​​​​മ​​​​യു​​​​ടെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ. യ​​​​ഷ്‌​​​​രാ​​​​ജ് ഫി​​​​ലിം​​​​സാ​​​​ണു നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ. ദീ​​​പാ​​​വ​​​ലി​​​ക്കു സി​​​നി​​​മ പു​​​റ​​​ത്തി​​​റ​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.