കോളജ് അധ്യാപകനെ വിദ്യാർഥി വെടിവച്ചു കൊലപ്പെടുത്തി
Wednesday, March 14, 2018 12:45 AM IST
സോ​​ണി​​പ​​ത്: ഹ​​രി​​യാ​​ന​​യി​​ൽ കോ​​ള​​ജ് അ​​ധ്യാ​​പ​​ക​​നെ ബി​​രു​​ദവി​​ദ്യാ​​ർ​​ഥി വെ​​ടി​​വ​​ച്ചു കൊ​​ന്നു. ബി​​എ ര​​ണ്ടാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി ജ​​ഗ്‌​​മ​​ലി​​ന്‍റെ വെ​​ടി​​യേ​​റ്റ് രാ​​ജേ​​ഷ് മാ​​ലി​​ക് ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. സോ​​ണി​​പ​​ത് ജി​​ല്ല​​യി​​ലെ ഖാ​​ർ​​ഖോ​​ദ​​യ്ക്കു സ​​മീ​​പം പി​​പ്‌​​ലി​​യി​​ലെ ഷ​​ഹീ​​ദ് ദ​​ൽ​​ബീ​​ർ സിം​​ഗ് കോ​​ള​​ജി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

ജ​​ഗ്‌​​മ​​ലി​​നെ​​തി​​രേ ഒ​​രു പെ​​ൺ​​കു​​ട്ടി പ​​രാ​​തി ന​​ല്കി​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് അ​​ധ്യാ​​പ​​ക​​ൻ‌ ജ​​ഗ്‌​​മ​​ലി​​നെ താ​​ക്കീ​​ത് ചെ​​യ്തി​​രു​​ന്നു. ഇ​​തി​​ലു​​ള്ള വൈ​​രാ​​ഗ്യ​​മാ​​ണ് അ​​ധ്യാ​​പ​​ക​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ കാ​​ര​​ണ​​മെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. നാ​​ലു ത​​വ​​ണ രാ​​ജേ​​ഷി​​നു നേ​​ർ​​ക്ക് ജ​​ഗ്‌​​മ​​ൽ വെ​​ടി​​യു​​തി​​ർ​​ത്തു. നെ​​ഞ്ചി​​നും കൈ​​ക്കും വെ​​ടി​​യേ​​റ്റ രാ​​ജേ​​ഷി​​നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു.

ആ​​ക്ര​​മ​​ണ​​ശേ​​ഷം ര​​ക്ഷ​​പ്പെ​​ട്ട ജ​​ഗ്‌​​മ​​ലി​​നാ​​യി പോ​​ലീ​​സ് തെ​​ര​​ച്ചി​​ൽ ഊ​​ർ​​ജി​​ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.