മിനിമം ബാലൻസ്: എസ്ബിഐ പിഴ വെട്ടിക്കുറച്ചു
മിനിമം ബാലൻസ്: എസ്ബിഐ  പിഴ വെട്ടിക്കുറച്ചു
Wednesday, March 14, 2018 12:50 AM IST
മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) മി​നി​മം ബാ​ല​ൻ​സ് ഇ​ല്ലാ​ത്ത​ അക്കൗണ്ടു കൾക്ക് ഈ​ടാ​ക്കു​ന്ന പി​ഴ നി​ക്ഷേ​പ​ക​രു​ടെ നി​ര​ന്ത​ര പ​രാ​തി​ക​ളെ തു​ട​ർ​ന്നു കു​റ​ച്ചു. പി​ഴ​യി​ൽ 75 ശ​ത​മാ​നം വ​രെ കു​റ​വ് വ​രു​ത്തി. മ​റ്റു ബാ​ങ്കു​ക​ളും ക്ര​മേ​ണ നി​ര​ക്കു കു​റ​യ്ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

മെ​ട്രോ​ക​ളി​ലും ന​ഗ​ര​ങ്ങ​ളി​ലു​മു​ള്ള ശാ​ഖ​ക​ളി​ൽ പി​ഴ പ്ര​തി​മാ​സം 50 രൂ​പ എ​ന്ന​ത് 15 രൂ​പ​യാ​ക്കി. അ​ർ​ധ​ന​ഗ​ര ശാ​ഖ​ക​ളി​ൽ 40 രൂ​പ​യി​ൽ​നി​ന്നു പ്ര​തി​മാ​സം 12 രൂ​പ​യാ​ക്കി പി​ഴ. ഗ്രാ​മീ​ണ ശാ​ഖ​ക​ളി​ൽ 40 രൂ​പ പ്ര​തി​മാ​സം എ​ന്ന​ത് 10 രൂ​പ​യാ​യി കു​റ​ച്ചു. ഈ ​പി​ഴ​യ്ക്കു പു​റ​മേ 18 ശ​ത​മാ​നം ജി​എ​സ്ടി​യും ന​ൽ​ക​ണം.

പി​ഴ കു​റ​ച്ചെ​ങ്കി​ലും മി​നി​മം ബാ​ല​ൻ​സ് തു​ക കു​റ​ച്ചി​ല്ല. മെ​ട്രോ​ക​ളി​ൽ 3000 രൂ​പ, അ​ർ​ധ​ന​ഗ​ര ശാ​ഖ​ക​ളി​ൽ 2000 രൂ​പ, ഗ്രാ​മ​ങ്ങ​ളി​ൽ 1000 രൂ​പ എ​ന്ന​താ​ണു മി​നി​മം ബാ​ല​ൻ​സ് തു​ക. എ​സ്ബി​ഐ​ക്ക് 41 കോ​ടി സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളാ​ണു​ള്ള​ത്. അ​തി​ൽ 25 കോ​ടി​ക്കു മി​നി​മം ബാ​ല​ൻ​സ് വ്യ​വ​സ്ഥ​യു​ണ്ട്. ജ​ൻ​ധ​ൻ, പെ​ൻ​ഷ​ൻ അ​ക്കൗ​ണ്ടു​ക​ൾ​ക്കും ബേ​സി​ക് സേ​വിം​ഗ്സ് ബാ​ങ്ക് ഡെ​പ്പോ​സി​റ്റ് അ​ക്കൗ​ണ്ടു​ക​ൾ​ക്കും മി​നി​മം ബാ​ല​ൻ​സ് വ്യ​വ​സ്ഥ​യി​ല്ല. ഇ​ട​പാ​ടു​കാ​രു​ടെ വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണു പി​ഴ കു​റ​ച്ച​തെ​ന്നു മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​കെ. ഗു​പ്ത പ​റ​ഞ്ഞു.


പു​തു​ത​ല​മു​റ സ്വ​കാ​ര്യ ബാ​ങ്കു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സ് തു​ക​യും പി​ഴ​യും എ​സ്ബി​ഐ​യു​ടേ​തി​നേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.