രാമസേതുവിന് പ്രശ്നമുണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ
രാമസേതുവിന് പ്രശ്നമുണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ
Saturday, March 17, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: സേ​തു​സ​മു​ദ്രം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ രാ​മ​സേ​തു​വി​ന് ഒ​രു വി​ഘാ​ത​വു​മു​ണ്ടാ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​മ​സേ​തു​വി​നെ ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ സേ​തു​സ​മു​ദ്രം ഷി​പ്പിം​ഗ് ക​നാ​ലി​നാ​യി ബ​ദ​ൽ മാ​ർ​ഗം സ്വീ​ക​രി​ക്കു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു. സേ​തു​സ​മു​ദ്രം പ​ദ്ധ​തി രാ​മ​സേ​തു​വി​നു വി​ഘാ​ത​മു​ണ്ടാ​കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​ദ്ധ​തി​ക്കെ​തി​രേ ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട​റി​യി​ച്ച​ത്.

രാ​ജ്യ​ത്തി​ന്‍റെ താ​ത്പ​ര്യം പ​രി​ഗ​ണി​ച്ച് നി​ർ​ദി​ഷ്‌ട പ​ദ്ധ​തി​ക്കാ​യി രാ​മ​സേ​തു​വി​ന്‍റെ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തി​ല്ലെ​ന്നും ഷി​പ്പിം​ഗ് ക​നാ​ലി​നാ​യി ബ​ദ​ൽ മാ​ർ​ഗം ക​ണ്ടെ​ത്തു​മെ​ന്നും ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യ​ത്തി​നുവേ​ണ്ടി അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ പി​ങ്കി ആ​ന​ന്ദ് കോ​ട​തി​യി​ൽ വി​ശ​ദ​മാ​ക്കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​യു​ടെ ഹ​ർ​ജി തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.


2005-ൽ ​യു​പി​എ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന സേ​തു​സ​മു​ദ്രം ഷി​പ്പിം​ഗ് ക​നാ​ൽ പ​ദ്ധ​തി​യോ​ടു കൂ​ടി​യാ​ണ് രാ​മ​സേ​തു ത​ർ​ക്കം തു​ട​ങ്ങി​യ​ത്. ഇ​വി​ടെ​യു​ള്ള ചു​ണ്ണാ​ന്പുക​ല്ലു​ക​ൾ കു​ഴി​ച്ചു മാ​റ്റി​യാ​ൽ മാ​ത്ര​മേ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​വൂ എ​ന്നാ​ണ് യു​പി​എ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​നെ ബി​ജെ​പി അ​ന്നേ എ​തി​ർ​ത്തി​രു​ന്നു. അ​തേ​സ​മ​യം, കേ​സി​ൽ ത​ന്‍റെ വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ടു രം​ഗ​ത്തെ​ത്തി​യ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി, രാ​മ​സേ​തു​വി​നെ ദേ​ശീ​യ പൈ​തൃ​ക കേ​ന്ദ്ര​മാ​ക്കി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ട്വീ​റ്റ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.