ബിയാന്ത് സിംഗ് വധം: പ്രതിക്കു ജീവപര്യന്തം
Sunday, March 18, 2018 1:25 AM IST
ച​​​​​​ണ്ഡി​​​​​​ഗ​​​​​​ഡ്: പ​​​​​​ഞ്ചാ​​​​​​ബ് മു​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ബി​​യാ​​ന്ത് സിം​​​​​​ഗി​​​​​​നെ കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ കേ​​​​​​സി​​​​​​ൽ ജ​​​​​​ഗ്‌​​​​​​താ​​​​​​ർ സിം​​​​​​ഗ് താ​​​​​​ര​​​​​​യ്ക്ക് അ​​​​​​ഡീ​​​​​​ഷ​​​​​​ണ​​​​​​ൽ ജി​​​​​​ല്ലാ സെ​​​​​​ഷ​​​​​​ൻ​​​​​​സ് കോ​​​​​​ട​​​​​​തി ജീ​​​​​​വ​​​​​​പ​​​​​​ര്യ​​​​​​ന്തം ശി​​​​​​ക്ഷ വി​​​​​​ധി​​​​​​ച്ചു. താ​​​​​​രാ സിം​​​​​​ഗി​​​​​​നെ പാ​​​​​​ർ​​​​​​പ്പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​തീ​​​​​​വ​​​​​​സു​​​​​​ര​​​​​​ക്ഷാ ജ​​​​​​യി​​​​​​ലി​​​​​​ൽ എ​​​​​​ത്തി​​​യാ​​​ണു ജ​​​​​​ഡ്ജി ജെ.​​​​​​എ​​​​​​സ്. സി​​​​​​ദ്ധു വി​​​​​​ധി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​ത്.


കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​കം, ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന എ​​​​​​ന്നീ കു​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ ചു​​​​​​മ​​​​​​ത്തി​​​​​​യാ​​​​​​ണ് താ​​​​​​ര(43)​​​​​​യ്ക്കെ​​​​​​തി​​​​​​രേ കേ​​​​​​സെ​​​​​​ടു​​​​​​ത്തി​​​​​​രു​​​​​​ന്ന​​​​​​ത്. 1995 ഓ​​​​​ഗ​​​​​സ്റ്റ് 31നു ​​​​​​ച​​​​​​ണ്ഡി​​​​​​ഗ​​​​​​ഡ് സെക്രട്ടേറിയ​​​​​​റ്റി​​​​​​നു വെ​​​​​​ളി​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യ ബോം​​​​​​ബ് സ്ഫോ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണു ബി​​യാ​​ന്ത് സിം​​​​​​ഗ് കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​ത്. പോ​​​​​​ലീ​​​​​​സ് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​നാ​​​​​​യ ദി​​​​​​ൽ​​​​​​വാ​​​​​​ർ സിം​​​​​​ഗാ​​​​​​ണു ചാ​​​​​​വേ​​​റാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.