ഝാൻസി മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ മാറ്റി
ഝാൻസി മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ മാറ്റി
Monday, March 19, 2018 12:59 AM IST
ഝാ​​​​ൻ​​​​സി: ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ തേ​​​​ടി​​​​യെ​​​​ത്തി​​​​യ രോ​​​​ഗി​​​​യു​​​​ടെ അ​​റ്റു​​പോ​​യ കാ​​​​ൽ ത​​​​ല​​​​യ​​​​ണ​​​​യാ​​​​ക്കി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഝാ​​​​ൻ​​​​സി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​സ​​​​ദാ​​​​ന​​​​ന്ദ കൗ​​​​ശി​​​​കി​​​​നെ സ​​​​ർ​​​​ക്കാ​​​​ർ സ്ഥ​​​ലം മാ​​​റ്റി. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ര​​​​ണ്ടു ഡോ​​​​ക്ട​​​​ർ​​​​മാ​​​​രെ​​​​യും ര​​​​ണ്ടു ന​​​​ഴ്സു​​​​മാ​​​​രെ​​​​യും നേ​​​​ര​​​​ത്തേ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു.

മീ​​​​റ​​​​റ്റ് കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റ് ഗീ​​​​രീ​​​​ഷ് ജു​​​​നേ​​​​ജ​​​​യാ​​​​ണു പു​​​​തി​​​​യ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ. റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ കാ​​​​ൽ അ​​​​റ്റു​​​​പോ​​​​യ ഇ​​​​റ്റാ​​​​യ​​​​ൽ സ്വ​​​​ദേ​​​​ശി ഘ​​​​ന​​​​ശ്യാം ഝാ​​​​ൻ​​​​സി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു ആ​​​​ശു​​​​പ​​​​ത്രി​​​​ലെ അ​​​​റ്റ​​​​ൻ​​​​ഡ​​​​ർ​​​​മാ​​​​ർ ഈ ​​​​കാ​​​​ൽ ത​​​​ല​​​​യ​​​​ണ​​​​യാ​​​​ക്കി​​​​യ​​​​ത്.​​​​ അ​​​​വി​​​​ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ ഇ​​​​തു മൊ​​​​ബൈ​​​​ൽ​​​​ഫോ​​​​ൺ കാ​​​​മ​​​​റ​​​​യി​​​​ൽ പ​​​​ക​​​​ർ​​​​ത്തി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.