നല്ല മഴ; യഥാസമയം
നല്ല മഴ; യഥാസമയം
Tuesday, April 17, 2018 2:34 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ക്കൊ​ല്ലം കാ​ല​വ​ർ​ഷം (തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ) ന​ന്നാ​യി​രി​ക്കു​മെ​ന്നു പ്ര​വ​ച​നം. ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി മ​ഴ​യു​ടെ 97 ശ​ത​മാ​നം മ​ഴ കി​ട്ടു​മെ​ന്നാ​ണ് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാവ​കു​പ്പി(​ഐ​എം​ഡി)​ന്‍റെ പ്ര​വ​ച​നം. അ​ഞ്ചു​ ശ​ത​മാ​നം കൂ​ടു​ത​ലോ കു​റവോ സം​ഭ​വി​ക്കാം.ഇ​ക്കൊ​ല്ല​വും ശരാശരി മഴ ലഭിച്ചാ​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ ശ​രാ​ശ​രി കാ​ല​വ​ർ​ഷ​മാ​കും. ജൂ​ൺ-​സെ​പ്റ്റം​ബ​റി​ലാ​ണ് കാ​ല​വ​ർ​ഷം.

ഐ​എം​ഡി ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ കെ.​ജെ.​ ര​മേ​ശ് പ​റ​ഞ്ഞ​ത് മേ​യ് അ​വ​സാ​ന വാ​ര​മോ ജൂ​ൺ ആ​ദ്യ​മോ കാ​ല​വ​ർ​ഷം കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ക്കും എ​ന്നാ​ണ്. ജൂ​ലൈ പ​കു​തി​യോ​ടെ രാ​ജ്യം മു​ഴു​വ​ൻ വ്യാ​പി​ക്കും.

മ​ഴ ശ​രാ​ശ​രി​യു​ടെ 90 ശ​ത​മാ​ന​ത്തി​ലും കു​റ​വാ​കാ​നു​ള്ള സാ​ധ്യ​ത വെ​റും 14 ശ​ത​മാ​ന​മാ​ണ്. 90 മു​ത​ൽ 96 വ​രെ ശ​ത​മാ​നം മ​ഴ കി​ട്ടാ​ൻ 30 ശ​ത​മാ​നം സാ​ധ്യ​ത​യു​ണ്ട്. 96 മു​ത​ൽ 104 ശ​ത​മാ​നം കി​ട്ടാ​ൻ 42 ശ​ത​മാ​ന​വും 104 മു​ത​ൽ 110 വ​രെ ശ​ത​മാ​നം കി​ട്ടാ​ൻ 12 ശ​ത​മാ​ന​വും അ​തി​ലേ​റെ കി​ട്ടാ​ൻ ര​ണ്ടു​ശ​ത​മാ​ന​വു​മാ​ണ് സാ​ധ്യ​ത.

ഐ​എം​ഡി​യു​ടെ ഒ​ന്നാം പ്ര​വ​ച​ന​മാ​ണി​ത്. ജൂ​ൺ ആ​ദ്യം വി​ശ​ദ​മാ​യി മേ​ഖ​ല തി​രി​ച്ചു​ള്ള പ്ര​വ​ച​നം വ​രും.



വേ​ന​ൽ​മ​ഴ മാ​ന​ദ​ണ്ഡ​മ​ല്ല

സാ​മാ​ന്യം ന​ല്ല വേ​ന​ൽ​മ​ഴ പെ​യ്യു​ന്ന​തു കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷ​മ​ഴ ന​ന്നാ​യി ല​ഭി​ക്കു​മെ​ന്ന​തി​ന്‍റെ സൂ​ച​ന ആ​ക​ണ​മെ​ന്നി​ല്ലെ​ന്നു സ്വ​കാ​ര്യ കാ​ലാ​വ​സ്ഥാപ​ഠ​ന സ്ഥാ​പ​ന​മാ​യ സ്കൈ​മെ​റ്റ്. 2013 ഏ​പ്രി​ലി​ൽ 55 ശ​ത​മാ​നം മ​ഴ കു​റ​വാ​യി​രു​ന്നു. എ​ന്നാ​ൽ, കാ​ല​വ​ർ​ഷം 26 ശ​ത​മാ​നം അ​ധി​ക​മ​ഴ ന​ൽ​കി. 2015 വ​ര​ൾ​ച്ച​വ​ർ​ഷ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഏ​പ്രി​ലി​ൽ 95 ശ​ത​മാ​നം അ​ധി​ക​മ​ഴ കി​ട്ടി. കാ​ല​വ​ർ​ഷം 26 ശ​ത​മാ​നം കു​റ​വാ​യി. ക​ഴി​ഞ്ഞ​ വ​ർ​ഷം വേ​ന​ൽ​മ​ഴ പ​തി​വി​ന്‍റെ മൂ​ന്നു മ​ട​ങ്ങ് ല​ഭി​ച്ചു. പ​ക്ഷേ കാ​ല​വ​ർ​ഷം ഒ​ൻ​പ​തു ശ​ത​മാ​നം കു​റ​വാ​യി​രു​ന്നു.

അ​ഞ്ചി​ലൊ​ന്നു ശ​രി

ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാവ​കു​പ്പി​ന്‍റെ പ്ര​വ​ച​നം അ​ഞ്ചി​ലൊ​രു വ​ർ​ഷ​മേ ശ​രി​യാ​യി വ​രാ​റു​ള്ളൂ എ​ന്ന​താ​ണ് അ​നു​ഭ​വം. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തെ പ്ര​വ​ച​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​തി​ലെ നി​ഗ​മ​ന​മാ​ണി​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​താ​ണ് 20 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കൃ​ത്യ​മാ​യ പ്ര​വ​ച​നം. പ്ര​വ​ച​ന​വും യാ​ഥാ​ർ​ഥ്യ​വും ത​മ്മി​ൽ ഒ​രു ശ​ത​മാ​നം വ്യ​ത്യാ​സ​മേ ഉ​ണ്ടാ​യു​ള്ളൂ. 2008-ലും ​പ്ര​വ​ച​നം ഏകദേശം കൃ​ത്യ​മാ​യി വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.