മുകുൾ റൊഹ്തഗി ലോക്പാൽ സെലക‌്ഷൻ കമ്മിറ്റിയിൽ
Wednesday, May 16, 2018 12:36 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്പാ​ൽ നി​യ​മ​ന​ത്തി​നു​ള്ള സെ​ല​ക്‌ഷ​ൻ ക​മ്മി​റ്റി​യി​ൽ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റൊ​ഹ്ത​ഗി​യെ സ​ർ​ക്കാ​ർ നി​യ​മി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ നി​യ​മ വി​ദ​ഗ്ധ​ൻ (എ​മി​ന​ന്‍റ് ജൂ​റി​സ്റ്റ്) എ​ന്ന നി​ല​യി​ലാ​ണ് മു​കു​ൾ റെ​ഹ്ത​ഗി​യെ നി​യ​മി​ച്ച​തെ​ന്ന് സ​ർ​ക്കാ​ർ ഇ​ന്ന​ലെ സു​പ്രീം​കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ചി​ൽ അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ. ​കെ വേ​ണു​ഗോ​പാ​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.


ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ മു​കു​ൾ റൊ​ഹ്ത​ഗി​യെ അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി നി​യ​മി​ച്ചി​രു​ന്നു. 2017 ജൂ​ണി​ൽ അ​ദ്ദേ​ഹം പ​ദ​വി രാ​ജി വെ​യ്ക്കു​ക​യും ചെ​യ്തു.
ലോ​ക്പാ​ൽ സെ​ല​ക്ഷ​ൻ സ​മി​തി​യി​ലെ എ​മി​ന​ന്‍റ് ജൂ​റി​സ്റ്റ് പ​ദ​വി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ പി.​പി റാ​വു​വി​ന്‍റെ മ​ര​ണ​ത്തി​ന് ശേ​ഷം ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി ജൂ​ലൈ ര​ണ്ടി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.