ബാ​​​ല​​​റ്റ് പേ​​പ്പ​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​ൻ വെ​​ല്ലു​​വി​​ളി​​ച്ച് ശി​​​വ​​​സേ​​​ന
ബാ​​​ല​​​റ്റ് പേ​​പ്പ​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​ൻ  വെ​​ല്ലു​​വി​​ളി​​ച്ച് ശി​​​വ​​​സേ​​​ന
Wednesday, May 16, 2018 1:23 AM IST
മും​​​ബൈ: ബാ​​​ല​​​റ്റ് പേ​​​പ്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ബി​​​ജെ​​​പി​​​യെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ ശി​​​വ​​​സേ​​​ന രം​​​ഗ​​​ത്ത്. ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് വോ​​​ട്ടിം​​​ഗ് മെ​​​ഷിൻ പ​​​ല സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്കു​​​മി​​​ട​​​യാ​​​ക്കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​ശ​​​യ​​​ങ്ങ​​​ൾ ദു​​​രീ​​​ക​​​രി​​​ക്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ബാ​​​ല​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു ശി​​​വ​​​സേ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ബി​​​ജെ​​​പി നേ​​​ടി​​​യ വി​​​ജ​​​യം വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണെ​​​ന്ന് ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ ട്വീ​​​റ്റ് ചെ​​​യ്തു.


ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ബി​​​ജെ​​​പി പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്പോ​​​ൾ നി​​​യ​​​മ​​​സ​​​ഭാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ അ​​​വ​​​ർ വി​​​ജ​​​യി​​​ക്കു​​​ക​​​യാ​​​ണ്. നി​​​ങ്ങ​​​ൾ​​​ക്ക് നി​​​ങ്ങ​​​ളി​​​ൽ വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ങ്കി​​​ൽ ബാ​​​ല​​​റ്റ് പേ​​​പ്പ​​​റി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്ത​​​ണം -ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.